താലിബാന്‍ മോചിപ്പിച്ച തടവുകാരില്‍ നാല് മലയാളി യുവതികളുമെന്ന് വിവരം; നാട്ടിലേക്ക് മടങ്ങുമോ?
പടന്ന: (www.kasargodvartha.com 18.08.2021) അഫ്ഗാനിസ്ഥാനിൽ അധികാരം കൈയ്യടക്കിയ താലിബാൻ മോചിപ്പിച്ച തടവുകാരിൽ ദാഇശിൽ ചേർന്ന് കാബൂൾ ജയിലിലായ നാല് മലയാളി യുവതികളും ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേകബ്, നിമിശ ഫാത്വിമ, റഫീല എന്നിവരാണ് മോചിപ്പിക്കപ്പെട്ടവരെന്നാണ് വിവരം.
കാസർകോട് സ്വദേശിയായ സോണിയ ഭർത്താവ് അബ്ദുൽ റശീദ് അബ്ദുല്ലയ്‌ക്കൊപ്പം 2016 മെയ് 31 ന് ഇൻഡ്യ വിട്ടതായാണ് വിവരം. മെറിൻ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിൻ ജേകബിനെ വിവാഹം ചെയ്തും ബെസ്റ്റിന്റെ സഹോദരൻ ബെക്സണെ വിവാഹം ചെയ്ത് തിരുവനന്തപുരം സ്വദേശി നിമിഷയും രാജ്യം വിട്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കാസർകോട് സ്വദേശി ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല രാജ്യം വിട്ട് ദാഇശിൽ ചേർന്നതെന്നും ഇവരിൽ ചിലരുടെ കൂടെ കുട്ടികളും ഉണ്ടായിരുന്നതായും പറയുന്നു.
ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിസ്ഥാനിൽ അമേരികൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള വിവരം ഇൻഡ്യൻ രഹസ്യാന്വേഷണ വിഭാഗം പുറത്ത് വിട്ടിരുന്നു. അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ യുവതികൾ പിന്നീട് ജയിലിലാവുകയായിരുന്നു. ഇവരെ നാടുകടത്താൻ അഫ്ഗാൻ സർകാർ നേരത്തേ സന്നദ്ധത അറിയിച്ചെങ്കിലും ഇൻഡ്യ
സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു.
2018 ലാണ് ഇവർ ദാഇശിൽ ചേർന്നെന്നും ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2019 ഡിസംബറിൽ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയെന്നുമാണ് വിവരം.
സ്വദേശത്തേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി യുവതികളുമായി ഇൻഡ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നതായും എന്നാൽ ജയിലിലുള്ള യുവതികൾ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഇവരെ അവിടെത്തന്നെ വിചാരണ ചെയ്യണമെന്നും അഫ്ഗാൻ സർകാരിനോട് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ആവശ്യപ്പെടാനിരിക്കുകയായിരുന്നു എന്നുമാണ് റിപോർട്. അതിനിടെയാണ് യുദ്ധം ശക്തമാകുകയും താലിബാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തത്.
എൻ ഐ എ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ ഇവർക്കെതിരെ നേരത്തേ റെഡ്കോർണർ നോടീസ് പുറപ്പെടുവിച്ചിരുന്നു. കാബൂളിലെ ഫുലെ ചർകി, ബദാം ബാഗ് ജയിലുകളിൽ ഒമ്പത് മലയാളികൾ അടക്കം 25 ഇൻഡ്യക്കാർ ഉണ്ടായിരുന്നതായി ഇൻഡ്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് സൂചന. ഈ ജയിലുകളിലെ തടവുകാരെയെല്ലാം മോചിപ്പിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി ഇവർ ഇൻഡ്യയിലെത്താൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകിയതായും വിവരമുണ്ട്.
< !- START disable copy paste -->
ജയിലുകളിലുണ്ടായിരുന്നവരെ പരിശീലിപ്പിച്ച് ഇൻഡ്യയിലേക്കയച്ച് ആക്രമണം നടത്താൻ താലിബാൻ പദ്ധതി തയ്യാറാക്കുമെന്ന സൂചനകളും രഹസ്യാന്വേഷണ ഏജൻസികളുടെ റിപോർടിലുള്ളതായാണ് ചില വാർത്താ ഏജൻസികളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപോർട് ചെയ്യുന്നത്. ജയിൽ മോചിതരായ തടവുകാരുടെ വീഡിയോ മാധ്യമ പ്രവർത്തകനായ റിചാർഡ് ഏഞ്ചൽ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
Keywords: Kasaragod News, Kerala, Natives, Top-Headlines, Report, Military, India, Reports that four Malayalee women included in released prisoners.
Keywords: Kasaragod News, Kerala, Natives, Top-Headlines, Report, Military, India, Reports that four Malayalee women included in released prisoners.
Powered by Info News For You

Comments
Post a Comment