മൈസൂറു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ചാമുണ്ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തും


മൈസൂറു: (www.kvartha.com 29.08.2021) മൈസൂറു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 5 തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. 6 പേരാണ് കേസിലെ പ്രതികള്‍. അറസ്റ്റിലായവരെ ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. 

News, National, India, Molestation, Accused, Arrested, Police, Case, Treatment, Mysore Molestation: Survivor identifies accused


കഴിഞ്ഞ ചെവ്വാഴ്ചയാണ് മൈസൂര്‍ ചാമുണ്ഡി ഹില്‍സില്‍വച്ച്  യു പി സ്വദേശിനിയായ എം ബി എ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും പ്രതികള്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 

അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ സംശയിച്ചിരുന്ന 3 മലയാളി വിദ്യാര്‍ഥികളെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords: News, National, India, Molestation, Accused, Arrested, Police, Case, Treatment, Mysore Molestation: Survivor identifies accused

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?