താലിബാനെ നിരീക്ഷിച്ച് കാബൂളിന് മുകളില്‍ വട്ടമിട്ടു പറന്ന് അമേരികന്‍ വ്യോമ സേനാ പോര്‍വിമാനങ്ങള്‍

കാബൂൾ: (www.kvartha.com 22.08.2021) താലിബാനെ നിരീക്ഷിച്ച് കാബൂളിന് മുകളിലൂടെ വട്ടമിട്ട് പറന്ന് അമേരികന്‍ വ്യോമ സേനാ പോര്‍വിമാനങ്ങള്‍. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗണില്‍ നിന്നാണ് പോര്‍വിമാനങ്ങളില്‍ പലതും പറന്നുയരുന്നത്.

ആഴ്ചകള്‍ക്ക് മുൻപാണ് യുഎസ്എസ് റൊണാള്‍ഡ് റീഗണ്‍ അറബിക്കടലിൽ വിന്യസിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമായി 5,200 സൈനികരെയാണ് പോര്‍വിമാനങ്ങളിലും ഹെലിക്കോപ്റ്ററുകളിലുമായി അമേരിക എത്തിച്ചത്.

ജാപനീസ് തീരത്തായിരുന്ന യുഎസ്എസ് റൊണാള്‍ഡ് റീഗണ്‍ ജൂണിലാണ് അറബിക്കടലിലേക്ക് എത്തുന്നത്. അഫ്ഗാനിസ്താനിലെ അമേരികന്‍ സേനാ പിന്മാറ്റം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു അത്. എഫ്എ 18, എഫ് 16, എവി 8 പോര്‍വിമാനങ്ങള്‍, എസി 130 പടക്കപ്പല്‍, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകള്‍ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്.

News, Kabul, Afghanistan, America, World, Flight, Top-Headlines,

ഇവയൊന്നും കൂടാതെ കൂടുതല്‍ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.

ഏകദേശം 7,000 അമേരികന്‍ സൈനികരാണ് കാബൂള്‍ വിമാനത്താവളത്തിന്റെ മാത്രം സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറഞ്ഞത് 22,000 അഫ്ഗാനികളെയെങ്കിലും അമേരികയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: News, Kabul, Afghanistan, America, World, Flight, Top-Headlines, USS Ronald Reagan’s Super Hornets providing air support over Kabul.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?