മംഗളുറു വിമാനത്താവളത്തിൽ വേഗത്തിൽ ഫലങ്ങൾ ലഭ്യമാക്കുന്ന ആർടി പിസിആർ ടെസ്റ്റിംഗ് ലാബ് സജ്ജമാക്കി; യുഎഇയിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ പ്രതീക്ഷിക്കുന്നതായി ഡി സി

മംഗളുറു: (www.kasargodvartha.com 16.08.2021) വിദേശത്തേക്ക് പോകുന്നവർക്ക് വേഗത്തിൽ ഫലങ്ങൾ ലഭ്യമാക്കുന്ന ആർടി പിസിആർ ടെസ്റ്റിംഗ് ലാബ് മംഗളുറു വിമാനത്താവളത്തിൽ ജില്ലാ ഭരണകൂടം സജ്ജമാക്കി. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തനം ആരംഭിക്കും. മംഗളൂറിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് 17 മുതൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂടി കമീഷനർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. എയർ ഇൻഡ്യ എക്സ്പ്രസ് വെബ്‌സൈറ്റിൽ ടികെറ്റ് ബുകിംഗ് ആരംഭിച്ചിട്ടുണ്ട്.

Mangalore, Karnataka, News, Airport, UAE, Test, Top-Headlines, Air-india-express, Air-ticket, Relaxation for international travellers; Mangalore Airport finally sets up RT-PCR testing facility.

ടെസ്റ്റിംഗ് ലാബിൽ ഡ്രൈ റൺ നടത്തി നിരവധി പേരെ പരിശോധിച്ചതായി ഡെപ്യൂടി കമീഷനർ വ്യക്തമാക്കി. ഒരേ സമയത്ത് 30 ടെസ്റ്റുകൾ നടത്താൻ സാധിക്കും. പരിശോധനയ്ക്ക് ഏകദേശം 3,700 രൂപയാണ് ചിലവ് വരിക.

ഏപ്രിൽ 25-ന് ആരംഭിച്ച യുഎഇയുടെ ഇൻഡ്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ആഗസ്റ്റ് അഞ്ചിന് പിൻവലിച്ചെങ്കിലും മംഗളുറു വിമാനത്താവളത്തിൽ ദ്രുതഗതിയിലുള്ള ആർടി-പിസിആർ ടെസ്റ്റ് സൗകര്യം ലഭ്യമല്ലാത്തതിനാൽ ഒരു വിമാനം പോലും ഷെഡ്യൂൾ ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം മറ്റു വിമാനത്താവളങ്ങളെയാണ് പലരും ആശ്രയിച്ചിരുന്നത്.

Keywords: Mangalore, Karnataka, News, Airport, UAE, Test, Top-Headlines, Air-india-express, Air-ticket, Relaxation for international travellers; Mangalore Airport finally sets up RT-PCR testing facility.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?