സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കൾ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ; അപകടം വളം ശേഖരിക്കുന്നതിനിടെ

മംഗളുറു: (www.kasargodvartha.com 24.08.2021) രണ്ട് യുവാക്കളെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗളുറു അൽബാഡിയിലെ മോഹൻ നായിക് (21), സുരേഷ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. കുന്ദാപുരം താലൂകിലാണ് അപകടം നടന്നത്.

  
Kasaragod, Kerala, News, Lockdown, COVID-19, Accident, Mangalore, Death, Obituary, Job, Police, Case, Two young men found drowned in rivulet.



ലോക് ഡൗൺ പ്രതിസന്ധി കാരണം സ്ഥിരമായ ജോലികളില്ലാത്തതിനാൽ കൂലി വേല ചെയ്ത് വരികയായിരുന്നു യുവാക്കൾ. വളമുണ്ടാക്കുന്നതിന് പച്ചിലകൾ ശേഖരിക്കുന്ന ജോലിക്കായി കഴിഞ്ഞ ദിവസം ഗന്തുബീലുവിലെ കൃഷ്ണ നായികിന്റെ കൃഷിസ്ഥലത്തിൽ എത്തിയതായിരുന്നു ഇരുവരും.

സമീപത്ത് തന്നെയുള്ള ഒഴുക്കുള്ള തോട്ടിലേക്ക് ഇവർ അബദ്ധത്തിൽ വീണതാകാമെന്നാണ് നിഗമനം. കുറേ സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനാൽ ആളുകൾ അന്വേഷിച്ചപ്പോൾ തോടിന് സമീപം പാദരക്ഷകൾ കണ്ടു. തുടർന്ന് തോട്ടിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

രണ്ടുപേരും ഒരുമിച്ച് തോട്ടിലേക്ക് വീണതാണോ, അതോ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കുന്നതിനിടെ മറ്റെയാളും മുങ്ങിമരിക്കുകയാണോ എന്ന് വ്യക്തമല്ല. മോഹൻ നായിക് നേരത്തെ മുംബൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. തുടർ പഠനത്തിനായി സുരേഷ് നായിക് അടുത്തിടെ ഒരു കോളജിൽ പ്രവേശനം നേടിയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു.

Keywords: Kasaragod, Kerala, News, Lockdown, COVID-19, Accident, Mangalore, Death, Obituary, Job, Police, Case, Two young men found drowned in rivulet.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?