മടിക്കൈ പഞ്ചായത്തിൽ ആദ്യമായി മാവിലൻ സമുദായത്തിൽ നിന്നും ഡോക്ടറായി രാഖി
നീലേശ്വരം: (www.kasargodvartha.com 20.08.2021) മടിക്കൈ പഞ്ചായത്തിൽ നിന്നും ആദ്യമായി മാവിലൻ സമുദായത്തിൽ നിന്ന് ഡോക്ടറായി രാഖി ടി എം. ബങ്കളം ലക്ഷം വീട്ടിൽ താമസിക്കുന്ന ടി വി രാഘവന്റെയും വി എം ശോഭനയുടെയും മകളാണ്.
നിർധന കുടുംബത്തിൽ നിന്നും പഠിച്ചു വന്ന ഈ മിടുക്കി 2016 ലാണ് വൈദ്യശാസ്ത്രത്തിന് മെറിറ്റ് ലിസ്റ്റിൽ അഡ്മിഷൻ നേടിയത്.
മലപ്പുറം മഞ്ചേരി ഗവണ്മെന്റ് മെഡികൽ കോളജിൽ നിന്നുമാണ് എം ബി ബി എസ് പഠനം പൂർത്തീകരിച്ചത്. പിതാവ് രാഘവൻ ടി വി ലോടെറി വിൽപനകാരൻ ആണ്. മാതാവ് ശോഭന വീട്ടമ്മയാണ്.
Keywords: Kasaragod, News, Kerala, Doctor, Top-Headlines, Nileshwaram, Malappuram, Medical College, Rakhi became the first doctor from Mavilan community in Madikkai panchayath.
Powered by Info News For You

Comments
Post a Comment