കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പു കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; 'നല്ല നിലയില്‍ പരിഹരിക്കുക' എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: (www.kvartha.com 20.08.2021) കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പു കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. അദ്ദേഹം കുറ്റക്കാരനല്ലെന്ന് നിയമോപദേശം. 'നല്ല നിലയില്‍ പരിഹരിക്കുക' എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിഘന്‍ഡു ഉദ്ധരിച്ച് ജില്ലാ ഗവ. പ്ലീഡര്‍ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം നല്‍കി.
ഇംഗ്ലീഷ്-മലയാളം നിഘന്‍ഡുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല. കേസ് പിന്‍വലിക്കണമെന്നോ ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.
കേസില്‍ മന്ത്രി ഫോണില്‍ വിളിച്ച് സ്വാധീനിക്കാനും ഒത്തുതീര്‍പിനും ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. എ കെ ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്‍സിപി നേതാവിനെതിരായ പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല രീതിയില്‍ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍കാര്‍ നിയമോപദേശം തേടിയത്.
Keywords: Government gives clean chit to minister A K Saseendran, Thiruvananthapuram, News, Molestation, Complaint, Politics, Phone call, Minister, Kerala.
Powered by Info News For You

Comments
Post a Comment