ഹൃദയാഘാതം മൂലം മരിച്ച ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവും മരിച്ചതായി പൊലീസ്


ഭുവനേശ്വര്‍: (www.kvartha.com 26.08.2021) ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് മരിച്ചതായി പൊലീസ്. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം. ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലെ റായ്ബറിയുടെ (60) ചിതയില്‍ ചാടിയ ഭര്‍ത്താവ് നീലമണി സബാര്‍ (65) തല്‍ക്ഷണം മരിച്ചതായി പൊലീസ് വ്യക്തമാക്കി. 

News, National, India, Bhuvaneswar, Wife, Death, Obituary, Husband, Police, Funeral, Elderly man dies after jumping into wife's funeral pyre in Odisha


സമീപത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നീലമണി സബാര്‍ ക്രൂരഹത്യയ്ക്ക് മുതിര്‍ന്നത്. ചിതയ്ക്കു തീ കൊളുത്തിയശേഷം 4 ആണ്‍മക്കളും മറ്റ് ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയം ചിതയ്ക്കരികില്‍ നില്‍ക്കുകയായിരുന്ന സബാര്‍ അപ്രതീക്ഷിതമായി തീയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതം മൂലം ചൊവ്വാഴ്ച വൈകിട്ടാണ് റായ്ബറി മരിച്ചത്.

Keywords: News, National, India, Bhuvaneswar, Wife, Death, Obituary, Husband, Police, Funeral, Elderly man dies after jumping into wife's funeral pyre in Odisha

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?