മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡില്‍ ഹോടെല്‍ സമുച്ചയം തകര്‍ന്നുവീണു, വിഡിയോ
ചമോലി: (www.kvartha.com 08.08.2021) ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ എന്‍ടിപിസി തുരങ്കത്തിന് മുകളില്‍ നിര്‍മിച്ച ഹോടെല്‍ സമുച്ചയം തകര്‍ന്നുവീണു. കുന്നിന് മുകളില്‍ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോടെലും പൂര്‍ണമായും ഇടിയുകയായിരുന്നു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം.
എന്‍ ടി പി സിയുടെ ടണലിന് മുകളിലേക്കാണ് ഹോടെല്‍ തകര്‍ന്നുവീണത്. ഹോടെലിന്റെ താഴെ ഭാഗത്ത് രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടര്‍ച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെയാണ് ഈ അപകടം. ശനിയാഴ്ച വൈകുന്നേരത്തോടെ ഹോടെല്‍ തകരുകയും ചെയ്തു.
അപകടസാധ്യത മുന്നില്‍ കണ്ട് പൊലീസും എസ് ഡി ആര്‍ എഫും ചേര്‍ന്ന് ഹോടെലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ജൂലൈ 25 ന് ടണലിന് മുമ്പില്‍ നിരവധി മണ്ണിടിച്ചിലുകള്‍ സംഭവിച്ചിരുന്നു. അതേസമയം ബദരിനാഥ് ദേശീയപാതയില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.
Keywords: News, National, India, Uttarakhand, Hotel, Building Collapse, Video, Social Media, land, Weakened by landslide, hotel collapses in Uttarakhand’s Joshimath; WATCH#WATCH | Uttarakhand: A part of a hotel building collapses near Jhadkula in Joshimath.
— ANI (@ANI) August 7, 2021
The administration had vacated the hotel this morning. pic.twitter.com/zaKgVkVLZq
Powered by Info News For You

Comments
Post a Comment