പുത്തന്‍ ലുകില്‍ ഫഹദ്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഹൈദരാബാദ്: (www.kvartha.com 28.08.2021) ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ പുഷ്പയിലെ താരത്തിന്റെ പുത്തന്‍ ലുക് ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ചയാകുന്നത്. മൊട്ടയടിച്ച് കിടിലന്‍ മേകോവറിലാണ് ഫഹദ് ക്യാറക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ബന്‍വാര്‍ സിങ് ഷെഖാവത് എന്ന വില്ലനായ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തുക. സുകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പുഷ്പയില്‍ കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.
Keywords: Hyderabad, News, National, Cinema, Entertainment, Trending, Actor, Fahad Fazil, Fahadh Faasil's first look from Pushpa
Powered by Info News For You

Comments
Post a Comment