മാള്‍ടയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കോതമംഗലം: (www.kasargodvartha.com 07.08.2021) യൂറോപിലെ മാള്‍ടയില്‍ മലയാളി നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപിനഗര്‍ പറമ്പില്‍ ശിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണ് മരിച്ചത്. പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി 10.30 മണിയോടെ താമസസ്ഥലത്ത് ബോധമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് ബിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു. സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ മാള്‍ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കള്‍: ഹന, ഹിസ.

News, Kerala, Nurse, Death, Obituary, hospital, Nurse, Kothamangalam, Malayalee nurse found dead in Malta

Keywords: News, Kerala, Nurse, Death, Obituary, Top-Headlines, hospital, Nurse, Kothamangalam, Malayalee nurse found dead in Malta



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?