അനിയത്തിയുടെ പിറന്നാളിന് കേക് അഭ്യർഥിച്ച് വിളിച്ച മിടുക്കിക്ക് കൈ നിറയെ സമ്മാനങ്ങളുമായി പൊലീസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2021) അനിയത്തിയുടെ പിറന്നാളിന് പുത്തനുടുപ്പും കേകും വാങ്ങിത്തരാമോയെന്ന് പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് അഭ്യർഥിച്ച മിടുക്കി കുട്ടിക്ക് പൊലീസുകാരുടെ വക കൈ നിറയെ സമ്മാനങ്ങൾ. കൊവ്വൽപള്ളിയിലുള്ള 10 വയസുകാരി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത്.
 
Kanhangad, Kasaragod, Kerala, News, Top-Headlines, Police, Police-station, Hosdurg, Birthday, Phone-call, Police present gifts to girl who called for cake for his sister's birthday.

'അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ്, വീട്ടിൽ എല്ലാവർക്കും കോവിഡായതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല. ഉടുപ്പും കേകും വാങ്ങിയിട്ടില്ല. അങ്കിളൊന്ന് സഹായിക്കാൻ പറ്റുമോ' ഇതായിരുന്നു അഭ്യർഥന.

വിഷയം ഹോസ്ദുർഗ് ഇൻസ്പെക്ടർ സതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണനെ അറിയിച്ചു. ഉടൻ എല്ലാ പൊലീസുകാരും ചേർന്ന് പിറന്നാൾ കേകും പുത്തനുടുപ്പും മധുര പലഹാരങ്ങളും കുടുംബത്തിന് ഓണകിറ്റും തയ്യാറാക്കി കുട്ടിയുടെ വീട്ടിൽ എത്തി.

ഫോൺ വിളിച്ച് ഒരു മണിക്കൂറിനകം സ്നേഹ സമ്മാനം വീട്ടിൽ എത്തിയ സന്തോഷത്തിലാണ് കുട്ടികളും വീട്ടുകാരും. പൊലീസുകാരുടെ ആവശ്യം മനസിലാക്കിയ കാഞ്ഞങ്ങാട്ടെ വ്യാപാരികളും ഈ ഉദ്യമത്തിന് സഹായിച്ചിരുന്നു.

Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Police, Police-station, Hosdurg, Birthday, Phone-call, Police present gifts to girl who called for cake for his sister's birthday.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?