മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍; ബസ് യാത്രക്കാര്‍ക്ക് ഇത് പുതുജീവിതം
ഷിംല: (www.kvartha.com 07.08.2021) സാങ്കേതിക തകരാറുമൂലം കൊക്കയിലേക് വീഴാനിരുന്ന ബസിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ഷില്ലായിയിലെ ബോഹ്‌റാഡ് ദേശീയപാത 707 ല്‍ ആണ് സംഭവം നടന്നത്. ഡ്രൈവറിന്റെ സമയോചിത ഇടപെടല്‍ മൂലം 20 ഓളം ജീവനുകള്‍ രക്ഷിക്കാനായി.
പാവോന്ത സാഹിബില്‍ നിന്ന് ഗില്ലാധര്‍ റൂടില്‍ ഷില്ലായിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കഫോടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബൊഹറാദിന് സമീപം ബസ് എത്തിയയുടന്‍ ബസിന്റെ സ്റ്റിയറിംഗ് വടി ഒടിയുകയായിരുന്നു. തക്ക സമയത്ത് ഡ്രൈവര്‍ അപകടം മനസിലാക്കി ബ്രേക് ചവിട്ടി. തുടര്‍ന്ന് ബസ് കൊക്കയില്‍ വീഴാതെ റോഡില്‍ മലയിടുക്കുകളില്‍ കുടുങ്ങിനിന്നു.
ഏത് നിമിഷവും കൊക്കയിലേക്ക് വീഴാമെന്ന അപകടാവസ്ഥയിലായ ബസില്‍ നിന്ന് അവസാന യാത്രക്കാരനെയും സുരക്ഷിതമായി രക്ഷപ്പെടുത്താനായി.
Keywords: News, Accident, Passengers, bus, Road, State, Death, Bus passengers, Moments before death; new life for bus passengers
Powered by Info News For You

Comments
Post a Comment