റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് നേരിട്ടറിയാന്‍ മന്ത്രിയുടെ ട്രെയിന്‍ യാത്ര; അത്ഭുതപ്പെട്ട് യാത്രക്കാര്‍
ഭുവനേശ്വര്‍: (www.kvartha.com 20.08.2021) റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് നേരിട്ടറിയാന്‍ മന്ത്രിയുടെ ട്രെയിന്‍ യാത്ര. മന്ത്രിയെ നേരിട്ടുകണ്ടതില്‍ അത്ഭുതപ്പെട്ട് യാത്രക്കാര്‍. ഭുവനേശ്വറില്‍ നിന്ന് റായ് ഗഡായിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ വ്യാഴാഴ്ചയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനം.
കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ക്യാബിനറ്റിലെത്തുന്നത്. ഇപ്പോള്‍ ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ഒഡിഷയില്‍ എത്തിയിരിക്കുന്നത്. ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്ക് രാത്രി വൈകിയോടുന്ന ട്രെയിനിലായിരുന്നു യാത്ര.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യത്തില്‍, മന്ത്രി യാത്രക്കാരനോട് ഒഡിയയില്‍ സംസാരിക്കുന്നത് കാണാം. എവിടെയാണ് ജോലിയെന്നും ട്രെയിന്‍ വൃത്തിയുള്ളതാണോയെന്നും മറ്റും മന്ത്രി യാത്രക്കാരനോട് ചോദിക്കുന്നത് കാണാം. മുന്നോട്ട് പോകുന്നതിനുമുമ്പ് മന്ത്രി യാത്രക്കാരന്റെ തോളില്‍ തട്ടുന്നുമുണ്ട്.
മറ്റൊരു ദൃശ്യത്തില്‍, അദ്ദേഹം കൂടുതല്‍ യാത്രക്കാരുമായി സംസാരിക്കുന്നത് കാണാം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒഡിഷയ്ക്ക് ഒരു റെയില്‍വേ മന്ത്രിയെ നല്‍കി' എന്ന് അദ്ദേഹം യാത്രക്കാരോട് പറയുന്നത് കേള്‍ക്കാം.
Keywords: 'Ordinary Citizen, Like You': Railway Minister Seeks Feedback On Train, Orissa, Minister, Train, Passengers, Visit, Video, National, News.सबका साथ, सबका विकास, सबका विश्वास, सबका प्रयास |
— Ashwini Vaishnaw (@AshwiniVaishnaw) August 19, 2021
ରେଳ ଯାତ୍ରୀ ମାନଙ୍କ ସହିତ ବାର୍ତ୍ତାଳାପ ସମୟରେ ବିଭିନ୍ନ ବର୍ଗର ଯାତ୍ରୀ ମାନଙ୍କ ସହିତ କଥା ହେଇ ବିଭିନ୍ନ ବିଷୟବସ୍ତୁ ସମ୍ବନ୍ଧରେ ଅବଗତ ହେଲି I. 🙏#JanAshirwadYatra pic.twitter.com/o1BLRUpokc
Powered by Info News For You

Comments
Post a Comment