ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗശാദ് ഗുരതരാവസ്ഥയില്‍
പത്തനംതിട്ട: (www.kvartha.com 26.08.2021) ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗശാദ് ഗുരതരാവസ്ഥയില്‍. നൗശാദിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗശാദ് ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. അതേസമയം നൗശാദിന് എന്താണ് അസുഖം, ഭാര്യ എങ്ങനെയാണ് മരിച്ചത് തുടങ്ങിയ കാര്യങ്ങളൊന്നും പോസ്റ്റില്‍ പറയുന്നില്ല.
നൗശാദ് ആലത്തൂരിന്റെ ഫെയ്സ്ബുക് പോസ്റ്റ്,
എന്റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗശാദ്, അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗശാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോടെലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.
Powered by Info News For You

Keywords: Filmmaker and cook Naushad in critical condition, Food, Pathanamthitta, Facebook Post, Cinema, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment