'ഇത് നല്ല കൂത്ത്; ഇവിടെ എല്ലാവരുമുണ്ട്; അവിടെ നമ്മൾ ആരുമില്ല'; ചെയർപേഴ്സണിന് പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2021) നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനെതിരെ പരാതിയുമായി യു ഡി എഫ് രംഗത്ത്. 43 വാർഡുകളിലും ജാഗ്രതാ സമിതികൾ നിലവിലുണ്ടെങ്കിലും യു ഡി എഫ് കൗൺസിലർമാരില്ലാത്ത നഗരസഭയിലെ പല വാർഡുകളിലും ജാഗ്രതാ സമിതിയിൽ യു ഡി എഫ് അംഗങ്ങളെ ഉൾപെടുത്തിയതായി കാണുന്നില്ലെന്നും, എന്നാൽ യു ഡി എഫ് കൗൺസിലർമാരുടെ വാർഡുകളിൽ എല്ലാ കക്ഷികളെയും ഉൾപെടുത്തിയിട്ടുമുണ്ടെന്നുമാണ് പരാതി.
വാർഡുകളുടെ സുഖമായ പ്രവർത്തനത്തിന് രൂപീകരിക്കുന്ന ജാഗ്രത സമിതികളിൽ രാഷ്ട്രീയപരമായി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അതിതിനാൽ ചെയർപേഴ്സൺ അടിയന്തരമായി ഈ വിഷത്തിൽ ഇടപെട്ട് എല്ലാ കക്ഷികളെയും ഉൾപെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെടുന്നു.
കൂടാതെ കോവിഡ് രോഗികളെ പാർപിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലും , പടന്നക്കാട് കാർഷിക കോളജിലും ഗുരുവനം കോവിഡ് ആശുപത്രിയിലും വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന രോഗികളുടെ പരാതിയും പരിഹരിക്കണമെന്ന് ആവശ്യപെട്ട് യു ഡി എഫ് കുഞ്ഞങ്ങാട് മുൻസിപൽ കമിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയപേഴ്സന് നിവേദനം നൽകി.
കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ. എൻ എ ഖാലിദ്, കൺവീനർ കെ പി ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ കെ കെ ജഅഫർ, സെവൻസ്റ്റാർ അബ്ദുർ റഹ്‌മാൻ എന്നിവരും നേതാക്കളായ എം കൃഞ്ഞികൃഷ്ണൻ, പ്രവീൺ തോയമ്മൽ, സി കെ റഹ് മത് എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Kerala, Kasaragod, News, Kanhangad, Complaint, UDF, COVID-19, UDF leaders filed petition to Chairperson against COVID defense work in municipality.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment