അഫ്ഗാനിസ്താനിൽ സുരക്ഷിതയെന്ന് മലയാളി കന്യാസ്ത്രി തെരേസ ക്രാസ്റ്റ
കാസർകോട്: (www.kasargodvartha.com 21.08.2021) അഫ്ഗാനിസ്താനിലുള്ള കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ സുരക്ഷിതയെന്ന് റിപോർടുകൾ. ബേള പെരിയടുക്കയിലെ സിസ്റ്റർ തെരേസ ക്രാസ്റ്റ മാധ്യമ പ്രവർത്തകരുമായി ഫോണിൽ സംസാരിച്ചു.
താൻ ജോലി ചെയ്യുന്ന ഇറ്റാലിയൻ സ്ഥാപനം സുരക്ഷ ഒരുക്കിയതായും അവർ അറിയിച്ചു. കാബൂൾ വിമാനത്താവളം താൽകാലികമായി അടച്ചതാണ് യാത്ര വൈകാൻ കാരണം. ഇൻഡ്യൻ എംബസിയുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ട്.
അഫ്ഗാൻ താലിബാന്റെ അധീനതയിലായതോടെ തെരേസ ഒറ്റപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. കാബൂളിനടുത്ത് കുട്ടികൾക്കുള്ള പഠന കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു സിസ്റ്റർ. അഫ്ഗാനിലേക്ക് പോവും മുമ്പ് തെരേസ മംഗളൂറിനടുത്ത പ്രദേശങ്ങളായ നെല്ല്യാടിയിൽ കോൺവെന്റിലും ജെപുവിൽ പ്രശാന്ത് നിവാസ് ആശ്രമത്തിലും പ്രവർത്തിച്ചിരുന്നു.
Keywords: News, Top-Headlines, Kasaragod, Sr Theresa Crasta, Afghanistan, Bela Periyadka, Kasargod: Sr Theresa Crasta from Bela Periyadka stranded in Afghanistan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment