പാലക്കാട് വയോധിക കിണറിന് സമീപം മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ നെറ്റിയില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട്: (www.kvartha.com 22.08.2021) പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര കോല്‍പാടത്തിനുസമീപം വയോധികയെ വീടിന് സമീപത്തെ കിണറിനരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാകാട്ട് വീട്ടില്‍ ശാരദ(77)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവേറ്റനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ ഇവരുടെ ഭര്‍ത്താവ് ചേനക്കാട്ടില്‍ ബാലന്‍ നായരെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇവര്‍കൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും ഓണത്തോടനുബന്ധിച്ചു ശനിയാഴ്ച ബന്ധുവീട്ടില്‍ പോയിരുന്നതായി അന്വേഷണത്തില്‍ മനസിലായി. ദമ്പതികള്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കവര്‍ചാശ്രമത്തിന്റെ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണാര്‍ക്കാട് ഡിവൈഎസ്പി പി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Keywords: Woman found dead in Palakkad, Palakkad, News, Dead, Police, Custody, Probe, Kerala, Local News.
Powered by Info News For You
Comments
Post a Comment