നെഹ്റു കോളജ് അധ്യാപികയുടെ വീട്ടിലെ കവർച; കാരാട്ട് നൗശാദിൻ്റെ സംഘത്തിൽപെട്ട ഒരു പ്രതി അറസ്റ്റിൽ; കൂട്ടാളിയെ തിരയുന്നു; വാടെർ ടാങ്കിലിട്ട ഹാർഡ് ഡിസ്‌കും ആയുധങ്ങളും കണ്ടെടുത്തു
പടന്നക്കാട്: (www.kasargodvartha.com 04.08.2021) നെഹ്റു കോളജ് അധ്യാപികയുടെ പൂട്ടിയിട്ട വീട്ടിൽ കവർച നടത്തിയെന്ന കേസിൽ കാരാട്ട് നൗശാദിൻ്റെ സംഘത്തിൽപ്പെട്ട ഒരു പ്രതി അറസ്റ്റിൽ. കൂട്ടാളിയെ തിരയുന്നു. വാടെർ ടാങ്കിലിട്ട ഹാർഡ് ഡിസ്‌കും കവർചയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപാര ഉൾപെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
കണ്ണൂരിലെ പ്രവീണിനെയാണ് (42) കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ്റെ കീഴിലുള്ള ക്രൈം സ്ക്വാഡും ഹൊസ്ദുർഗ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ചാലിങ്കാൽ- രാവണേശ്വരം റോഡിലെ പ്രദേശത്ത് നിന്ന് വിവാഹം കഴിച്ച പ്രവീൺ ഇവിടെ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഭാര്യ പ്രവീണുമായുള്ള ബന്ധം നാലു വർഷമായി ഉപേക്ഷിച്ച് കഴിയുകയാണ്.
നെഹ്റു കോളജ് അധ്യാപിക റീജയുടെ കൊട്രച്ചാലിലെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി കവർച നടന്നത്. റീജയും ഭർത്താവ് സതീഷും കൂടി കുടുംബ സമേതം മംഗളൂറിൽ ബന്ധു വീട്ടിലേക്ക് വീട് പൂട്ടി പോയ സമയത്തായിരുന്നു സംഭവം.
വീട്ടിലെ അലങ്കാര മീനിന് തീറ്റ കൊടുക്കാനായി തൊഴിലാളിക്ക് തുറന്ന് കൊടുക്കാൻ തൊട്ടടുത്ത വീട്ടിൽ താക്കോൽ ഏൽപിച്ചിരുന്നു. തൊഴിലാളികൾ വെള്ളിയാഴ്ച വൈകീട്ട് മീനിന് തീറ്റ കൊടുത്ത് വീട് പൂട്ടി പോയതായിരുന്നു.
ശനിയാഴ്ച വൈകീട്ട് വീണ്ടും മീനിന് തീറ്റയുമായി വന്ന് താക്കോൽ വാങ്ങി എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. വിവരം വീട്ടുകാരെയും ഹൊസ്ദുർഗ് പൊലീസിനെയും അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
വീട്ടിൽ സി സി ടി വി ഉള്ളതിനാൽ ദൃശ്യം പകർന്നിട്ടുണ്ടെന്ന് മനസിലാക്കിയ മോഷ്ടാക്കൾ ഹാർഡ് ഡിസ്ക് കൊണ്ടുപോയിരുന്നു. ഇത് തൊട്ടടുത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിൻ്റെ വാടെർ ടാങ്കിൽ നിന്നും തെളിവെടുപ്പിനെത്തിച്ചപ്പോൾ കണ്ടെടുത്തു. മോഷണത്തിനുപയോഗിച്ചതെന്ന് കരുതുന്ന കമ്പിപാരയും സ്ക്രൂ ഡ്രൈവർ ഉൾപെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല. പണം സ്വരൂപിക്കുന്ന രണ്ട് കുടുക്കകൾ കൊണ്ടുപോയിരുന്നു. കിടപ്പ് മുറിയും അലമാരകളും കുത്തിതുറന്നിരുന്നു. ഇലക്ട്രോണിക്സ് സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കൊണ്ടുപോയിട്ടില്ല. കൂട്ട് പ്രതിയായ കണ്ണൂർ സ്വദേശി സന്തോഷിനെയാണ് പൊലീസ് തിരയുന്നത്. വടകരയിൽ മറ്റൊരു മോഷണ കേസിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കവർചയ്ക്കിറങ്ങിയത്.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Padannakad, Kerala, News, Nehru-college, Teacher, Theft, Robbery, Top-Headlines, Water, Hosdurg, Gold, Robbery at Nehru College teacher's house; One arrested.
Powered by Info News For You

Comments
Post a Comment