പി എസ് ജി യിൽ അരങ്ങേറ്റം ഗംഭീരമാക്കി ലയണൽ മെസി
പാരീസ്: (www.kvartha.com 30.08.2021) പി എസ് ജി യിൽ തൻറെ അരങ്ങേറ്റം ഗംഭീരമാക്കി ലയണൽ മെസി. ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താതെ അറുപത്തിയാറാം മിനുറ്റിൽ ബ്രസീലിയൻ താരം നെയ്മറിന് പകരക്കാരനായി വന്ന അദ്ദേഹം മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ച്ച വച്ചു. മത്സരത്തിൽ എതില്ലാത്ത രണ്ടു ഗോളിന് റെയിംസിനെ പി എസ് ജി പരാജയപ്പെടുത്തി.
പി എസ് ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപെയാണ് ഇരുഗോളുകളും നേടിയത്. പതിനാറാം മിനുറ്റിൽ എയ്ൻചൽ ഡി മരിയയുടെ അസിസ്റ്റിലാണ് ആദ്യ ഗോൾ പിറന്നത്. അറുപത്തിമൂന്നാം മിനുറ്റിലാണ് എംബാപെ രണ്ടാം ഗോൾ നേടിയത്.
രണ്ടാഴ്ച മുമ്പ് തന്നെ മെസി പി എസ് ജിക്കൊപ്പം ചേർന്നെങ്കിലും കോപ അമേരിക ടൂർണമെൻ്റ് കഴിഞ്ഞതിനുശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് അരങ്ങേറ്റം വൈകിയത്. മെസിക്ക് പുറമെ ഈ സീസണിൽ ടീമിലെത്തിയ ഇറ്റാലിയൻ ഗോൾകീപെർ ഡൊന്നരുമ, സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസ് എന്നിവരുടേയും അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
Keywords: World Football Leonal Messi Neymar Paris Sports Lionel Messi makes great debut at PSG.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment