വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല, ഡിസിസി അധ്യക്ഷ പട്ടിക തയാറാക്കിയത് വിശാലമായ ചര്‍ചയ്ക്ക് ശേഷം; ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചര്‍ച്ച നടന്നു; മുതിര്‍ന്ന നേതാക്കളുടെ വാദം തള്ളി കെ സുധാകരന്‍

ന്യൂഡെല്‍ഹി: (www.kvartha.com 29.08.2021) ഡി സി സി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള വിവാദത്തിനെതിരെ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. വാര്‍ത്താസമ്മേളനത്തിലൂടെയാണ് സുധാകരന്‍ തന്റെ പ്രതികരണം അറിയിച്ചത്. വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും പറഞ്ഞ സുധാകരന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന തരത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി.

K Sudhakaran on appointment of new DCC Presidents, New Delhi, News, Press meet, Criticism, Politics, Controversy, K.Sudhakaran, Oommen Chandy, Ramesh Chennithala, National

ഫലപ്രദമായ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇതിലും മെച്ചപ്പെട്ട നേതൃനിര ഉണ്ടായേനെ എന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രതികരിച്ചിരുന്നു. താന്‍ മുന്നോട്ടുവച്ച മൂന്ന് നേതാക്കളുടെ പേരും ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയും പട്ടികയ്‌ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസിന് ഒരു അഭിപ്രായം മാത്രമേ ഉള്ളൂവെന്നും നേതൃമാറ്റത്തെ അംഗീകരിക്കുന്നുവെന്നും പറഞ്ഞ ചെന്നിത്തല ഹൈകമാന്‍ഡിനോട് പരാതി ഒന്നും ഇല്ലെന്നും പറഞ്ഞിരുന്നു. ചര്‍ചയ്ക്ക് തയാറായ രാഹുല്‍ ഗാന്ധിയോട് അദ്ദേഹം നന്ദിയും പറഞ്ഞിരുന്നു. എന്നാല്‍ വിശാലമായ ചര്‍ച്ച നടന്നില്ലെന്ന പരാതി ചെന്നിത്തലയും പരസ്യമായി ഉയര്‍ത്തിയിരുന്നു. ഇത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സുധാകരന്റെ വാര്‍ത്താ സമ്മേളനം. ഉമ്മന്‍ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.

കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകള്‍ മാത്രം ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കണമെന്ന് മാത്രമാണ് പാര്‍ടിയുടെ ആഗ്രഹം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന നേതൃനിര അനിവാര്യമായതിനാലാണ് ചര്‍ച്ച. അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇതുപോലുള്ള യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും സുധാകരന്‍ സാക്ഷ്യപ്പെടുത്തി . വര്‍കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈകമാന്‍ഡിന് മുന്നില്‍ സമര്‍പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞ കാലത്തെ കീഴ് വഴക്കമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി

എന്നാല്‍ ഇത്തവണ സ്ഥിതി അങ്ങനെയല്ല. പല തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. താനും ഉമ്മന്‍ചാണ്ടിയും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളിലുള്ള പലരുമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം മനോവിഷമമുണ്ടാക്കി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്നും സുധാകരന്‍ ചോദിച്ചു. തന്നെ പോലെ ഗ്രൂപ് രാഷ്ട്രീയത്തിലൂടെയല്ലാതെ കോണ്‍ഗ്രസില്‍ വന്നവര്‍ ഒത്തിരിപേരുണ്ട്. അതിനാല്‍ ഗ്രൂപ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂ എന്ന നിഷ്‌കര്‍ഷത മാറ്റിയപ്പോള്‍ അസ്വസ്ഥരായ ആളുകള്‍ക്ക് അങ്ങനെയൊക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു .

രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പട്ടിക തന്നില്ല. കോണ്‍ഗ്രസ് ഇന്‍ഡ്യ എന്ന മഹാരാഷ്ട്രത്തിന്റെ മിനിയേചര്‍ ആണ്. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ വൈരുധ്യങ്ങള്‍ എല്ലാം കോണ്‍ഗ്രസിനുള്ളിലുണ്ട്. ഒരു പ്രശ്‌നം വരുമ്പോള്‍ അത് അവരവരുടെ കാഴ്ചപാടില്‍ നോക്കികാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: K Sudhakaran on appointment of new DCC Presidents, New Delhi, News, Press meet, Criticism, Politics, Controversy, K.Sudhakaran, Oommen Chandy, Ramesh Chennithala, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?