രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർസംസ്ഥാന യാത്രയ്ക്ക് ആർ ടി പി സി ആർ സെർടിഫികെറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്ര സർകാർ

ന്യൂഡെൽഹി: (www.kasargodvartha.com 12.08.2021) രണ്ട് വാക്സിനുകളും എടുത്തവർക്ക് അന്തർസംസ്ഥാന യാത്രചെയ്യാൻ ആർടിപിസിആർ സെർടിഫികെറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍കാര്‍. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നല്‍കിയത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും യാത്രയുടെ കാര്യത്തില്‍ ഒരു ഏകീകൃത പ്രോടോകോൾ സ്വീകരക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.

നിലവിൽ ചില സംസ്ഥാനങ്ങൾ രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സെർടിഫികെറ്റ് ഇല്ലാതെ തന്നെ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ പശ്ചിമബംഗാൾ (മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്), കർണാടക, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായാലും ആർടിപിസിആർ നെഗറ്റീവ് സെർടിഫികെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.

News, New Delhi, Vaccinations, COVID-19, Corona, Government, Lockdown, Skip RT-PCR, Vaccination, Government to states,

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിന് പുറമേ തമിഴ്നാട്ടിലും കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സീനെടുത്തവര്‍ക്കും കര്‍ണാടകയിലെത്താന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സെർടിഫികെറ്റ് വേണം.

ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര നിര്‍ദേശം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.

Keywords: News, New Delhi, Vaccinations, COVID-19, Corona, Government, Lockdown, Skip RT-PCR, Vaccination, Government to states, Skip RT-PCR for travellers with full vaccination: Government to states.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?