കുടുംബശ്രീ യൂനിറ്റ് അറിയാതെ ഓണ കിറ്റിൽ ശർക്കര വരട്ടിക്ക് ലേബൽ ഒട്ടിച്ചെന്ന സംഭവം സിപിഎമിന് തലവേദനയാവുന്നു
തൃക്കരിപ്പൂർ: (www.kasargodvartha.com 27.08.2021) അംഗങ്ങൾ അറിയാതെ കുടുംബശ്രീ യൂനിറ്റിന്റെ ലേബൽ ഉപയോഗിച്ച് ഓണ കിറ്റിൽ ശർക്കര വരട്ടി പാകെറ്റുകൾ സിവിൽ സപ്ലൈസിന് വിതരണം ചെയ്തത് വിവാദമായതോടെ പ്രശ്‌നം സി പി എമിന് തലവേദനയായതായി റിപോർട്.
സംഭവത്തിൽ ഉൾപെട്ട സി പി എം നേതാവും സ്പോർട്സ് കൗൺസിൽ എക്സിക്യൂടീവ് അംഗവുമായ മണിയാട്ടെ ടി വി ബാലനെതിരെ നടപടി എടുക്കാതെ ലോകൽ കമിറ്റി അംഗവും, മാണിയാട്ട് ഭാഗ്യധാര കുടുംബശ്രീ യൂനിറ്റ് അംഗവുമായ പി ടി അനിതയെ സി പി എമിൽ നിന്ന് സസ്പെൻഡ് ചെയ്‌തെന്നാണ് വിമർശനം.
ബുധനാഴ്ച ചേർന്ന സി പി എം ലോകൽ കമിറ്റി യോഗത്തിലാണ് നടപടിയെടുത്തത്. ബുധനാഴ്ച തന്നെ ചേർന്ന സി പി എം തൃക്കരിപൂർ ഏരിയാ യോഗത്തിലും നടപടി അംഗീകരിക്കുകയായിരുന്നു. എന്നാൽ
സ്ത്രീയായ നേതാവിനെതിരെ നടപടി വരികയും, ലേബലിൽ ഫോൺ നമ്പർ വെച്ച ബ്രാഞ്ച് നേതാവിനെതിരെ താകീതുമാണ് മാണിയാട്ട് ലോകൽ കമിറ്റി ചേർന്ന് നടപടി കൈക്കൊണ്ടതെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.
മാണിയാട്ടെ ഭാഗ്യധാരാ കുടുംബശ്രീയുടെ ലേബൽ ഒട്ടിച്ച് ഓണക്കാലത്ത് വിതരണം ചെയ്ത ശർക്കര വരട്ടി കണ്ടെത്തി, കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങൾ ജില്ലാ കുടുംബശ്രീ മിഷനും, കലക്ടർക്കും ഉൾപെടെ പരാതി നൽകിയിരുന്നു. ഇതിനെ പറ്റിഅന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന്ന് കണ്ടെത്തിയെന്നാണ് റിപോർട്.
ജില്ലയിൽ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്ത ഓണ കിറ്റിൽ മാണിയാട്ട് വാർഡിലെ ഭാഗ്യധാരാ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കര വരട്ടിയെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സി പി എം പാർടി കോൺഗ്രസിന് മുന്നോടിയായി നടത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ ഇക്കാര്യം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച സി പി എം പാർടി ബ്രാഞ്ച് യോഗങ്ങളിൽ ശർക്കര വരട്ടി സജീവ ചർച ആയതായാണ് വിവരം.
Keywords: Kasaragod, Trikaripur, Kerala, News, ONAM-2021, CPM, Kudumbasree, Top-Headlines, Committee, District Collector, Report, Controversy in Kudumbasree over Sharkkaravaratty in Onam kit.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment