സംസ്ഥാനത്തെ കോളജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ സീറ്റ് വര്‍ധന
തിരുവനന്തപുരം: (www.kasargodvartha.com 06.08.2021) സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിലവിലുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ സീറ്റ് വര്‍ധന. ബിരുദകോഴ്‌സുകളില്‍ ആകെ സീറ്റ് 70ല്‍ കവിയരുതെന്ന നിബന്ധനയോടെയാണ് സീറ്റ് വര്‍ധന അനുവദിക്കുക. ബിരുദാനന്തര കോഴ്‌സുകളില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 25 സീറ്റില്‍ കവിയാതെ വര്‍ധനക്കാണ് അനുമതി.
Powered by Info News For You
ആര്‍ട്‌സ്, കോമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റില്‍ കൂടാതെയും വര്‍ധന അനുവദിക്കും. ഏതെങ്കിലും കോഴ്‌സുകളില്‍ നിലവില്‍ ഇതില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ അത് തുടര്‍ന്നും ലഭ്യമാക്കാം. സീറ്റ് വര്‍ധന വേണമോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട കോളജുകള്‍ക്ക് തീരുമാനമെടുക്കാം.
Keywords: Kerala, News, College, Thiruvananthapuram, Arts, Science, Course, Seat increase in degree and PG courses in colleges.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment