ജൻ ആശീർവാദ് യാത്ര സ്വീകരണയോഗത്തിൽ ആകാശത്തേക്ക് വെടിവെച്ചെന്ന സംഭവം; കേന്ദ്രമന്ത്രി ഭഗവത് ഖുബ യഡ്ഗിരി രാജിവെക്കണമെന്ന് എൻസിപി

മംഗളൂരു: (www.kasargodvartha.com 20.08.2021) ജൻ ആശീർവാദ് യാത്ര സ്വീകരണത്തിൽ ബിജെപി പ്രവർത്തകർ ആകാശത്തേക്ക് വെടിവെച്ച സംഭവം നിസാരവത്കരിക്കുന്ന കേന്ദ്ര രാസ-വളം മന്ത്രി ഭഗവത് ഖുബ യഡ്ഗിരി രാജിവെക്കണമെന്ന് എൻസിപി വക്താവ് മഹേഷ് തപ്സെ മുംബൈയിൽ ആവശ്യപ്പെട്ടു. അതിന് സന്നദ്ധമല്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി സന്നദ്ധനാവണം.

  
Kasaragod, News, Kerala, Mangalore, Karnataka, BJP, Minister, Weapon, Police, Top-Headlines, Political party, Car, NCP seeks sacking of Union minister Khuba over firing incident.



നിയമവിരുദ്ധ പ്രവൃത്തി മാത്രമല്ല അത്യന്തം പ്രകോപനപരം കൂടിയാണ് കേന്ദ്ര മന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിക്കുക എന്നത്. ജനങ്ങൾക്കുള്ള തെറ്റായ സന്ദേശമായി ഇതിനെ കാണണം. പിടിച്ചെടുത്ത തോക്കുകളിൽ രണ്ടെണ്ണത്തിന് ലൈസൻസ് ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ തോക്കുമായി കേന്ദ്ര മന്ത്രിയെ സ്വീകരിക്കാൻ അനുയായികൾ എത്തി എന്നത് വളരെ ഗൗരവമുള്ളതാണ്. 

കേന്ദ്ര മന്ത്രിയുടെ സുരക്ഷക്ക് വിന്യസിച്ച പൊലീസ് സേന തോക്കുകൾ മന്ത്രി എത്തുംമുമ്പേ പിടിച്ചെടുക്കേണ്ടതായിരുന്നു. ഉണ്ടയല്ല പടക്ക വെടിമരുന്നുകളാണ് വെടിവെപ്പിന് ഉപയോഗിച്ചതെന്ന് പറഞ്ഞാണ് മന്ത്രി ഖുബ സംഭവം ലഘൂകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ വിഡിയോ ദൃശ്യങ്ങളിൽ വെടിയുണ്ടകൾ പായുന്നത് കൃത്യമായി കാണാമെന്ന് തപ്സെ പറഞ്ഞു.

ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിക്ക് നൽകിയ വരവേൽപ് അതിരുവിട്ടത്. വാദ്യമേളങ്ങളോടെ പാർടി പതാകയേന്തി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി നാലുചുറ്റ് വെടി.

നാടൻ തോക്കുകളാണ് വെടിവെക്കാൻ ഉപയോഗിച്ചതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. സി ബി വേദമൂർത്തി മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. അതിൽ രണ്ടെണ്ണത്തിന് ലൈസൻസ് ഇല്ലെന്ന് വ്യാഴാഴ്ച കണ്ടെത്തി. മുൻമന്ത്രിയും ബിജെപി നേതാവുമായ ബാബുറാവു ചിഞ്ചൻസുറാണ് (71) നിയമവിരുദ്ധ ആചാര വെടി ആസൂത്രണം ചെയ്തത്.


Keywords: Kasaragod, News, Kerala, Mangalore, Karnataka, BJP, Minister, Weapon, Police, Top-Headlines, Political party, Car, NCP seeks sacking of Union minister Khuba over firing incident.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?