സി പി എം കാസർകോട് ജില്ലാ കമിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടുമായ ടി കെ രവിക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങൾ പാർടിക്ക് പ്രതിസന്ധിയാവുന്നു; മറുപടിയുമായി ജില്ലാ നേതൃത്വം

കരിന്തളം: (www.kvartha.com 27.08.2021) സി പി എം ജില്ലാ കമിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടുമായ ടി കെ രവിക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങൾ പാർടിക്ക് പ്രതിസന്ധിയാവുന്നു. കെ എസ് ഇ ബിയു​ടെ 440 കെ വി സബ്​സ്​റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെയാണ് കിനാനൂർ- കരിന്തളം സി പി എമിൽ പോര് കത്തി പടരാൻ കാരണമായത്.

Kerala, News, CPM, Party, KSEB, Report, Nileshwaram, Office,Kasaragod, Top-Headlines, Controversy over financial allegations against Kinanoor Karinthalam panchayath President.

 പാർടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങളും പരാതികളും മുഖവിലക്കെടുക്കാത്തതിനെ തുടർന്നാണ് ഒന്നിനുപിറകെ ഒന്നായി ആരോപണങ്ങളുടെ കൊടുങ്കാറ്റാണ് ഉയർന്നു കൊണ്ടിരിക്കുന്നതെന്നാണ് റിപോർട്. പാർടി സമ്മേളനങ്ങൾക്കിടെ ഉയർന്ന ആരോപണം അണികളിലും പ്രതിഷേധങ്ങൾക്കിടയാക്കുകയാണെന്നാണ് വിവരം.

സി പി എം നീലേശ്വരം ഏരിയ കമിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ ചിട്ടിയെ കുറിച്ച്​ സംസ്ഥാന നേതൃത്വത്തിന്​ പ്രാദേശിക നേതാവ് ഒരുവർഷം മുമ്പ് നൽകിയ പരാതി നിലനിൽക്കുന്നതിനിടയിലായിരുന്നു തുടർചയായുള്ള ആരോപണങ്ങൾ പാർടിയെ പ്രതിസന്ധിയിലാക്കിയത്.

കെ എസ് ഇ ബി സബ് സ്​റ്റേഷൻ സർകാർ സ്ഥലത്തുനിന്നും മാറ്റി, സ്വകാര്യ വ്യക്തിയിൽനിന്ന്​ വിലക്കുവാങ്ങിയ ചതുപ്പിൽ നിർമിക്കാൻ ഏരിയ സെക്രടറിയായിരിക്കെ ടി കെ രവിയുടെ നേതൃത്വത്തിൽ രഹസ്യ അനുമതി നൽകിയെന്ന ആരോപണമാണ് ഇതിൽ ഏറ്റവും ശക്തമായി നില നിൽക്കുന്നത്.

കയനിയിലെ കുടിവെള്ള സ്രോതസിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിന്​ അനുമതി നൽകുന്നതിന് നാട്ടുകാരും പാർടി പ്രവർത്തകരും കെ എസ് ഇ ബിയും എതിരുനിൽക്കുകയാണ്​. പാർടി നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയതോടെ പാർടിക്ക് മുഖം രക്ഷിക്കാനുള്ള വഴി തേടാതിരിക്കാനായില്ല.

ഇതിനു പിന്നാലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ പേരിൽ പണം പിരിച്ചുവെന്ന ആരോപണവും ഉയർന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു. സംസ്ഥാനത്ത് എവിടെയുമില്ലാത്ത വിധത്തിൽ കോവിഡ് പ്രതിരോധത്തിനു പണംപിരിച്ചുവെന്നാണ് പാർടിക്കുള്ളിലെ ആരോപണം. സബ് സ്റ്റേഷൻ നിർമാണത്തി​ൻ്റെ സ്ഥലം മാറ്റുന്നതിന് ആശാപുര കമ്പനി മാനജർ തന്നെ വെളി​പ്പെടുത്തിയതാണ് പല സാമ്പത്തിക ആരോപണങ്ങളും പുറത്തുവരാനിടയാക്കിയത്.

ചതുപ്പുനിലത്ത് സബ് സ്റ്റേഷൻ പണിയുന്നതിനെതിരെ, പാർടിയിൽ ആലോചിക്കാതെ ഇ ചന്ദ്രശേഖരൻ എം എൽ എക്ക് പരാതി നൽകിയതും പാർടി യെ പ്രതിസന്ധിയിലാക്കി. സി പി എം നീലേശ്വരം ഏരിയ സമ്മേളനം കരിന്തളത്ത് നടക്കുമ്പോൾ നേതാക്കളുടെ അനധികൃത പണമിടപാടുകളും ചൂടേറിയ ചർചകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ടി കെ രവിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് സി പി എം ജില്ലാ നേതൃത്വം ചർച ചെയ്യുകയും ഇതേ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമീഷനെ വെക്കുകയും ചെയ്തിരുന്നു.

അതേ സമയം കിനാനൂർ- കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സി പി എം ജില്ലാ നേതൃത്വം രംഗത്തുവന്നു. ടി കെ രവിയെ ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്‌ട്രീയക്കാരും ചേർന്ന്‌ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന്‌ സിപിഎം ജില്ലാ സെക്രടറിയേറ്റ് കുറ്റപ്പെടുത്തി. കേന്ദ്ര കമിറ്റി അംഗം പി കരുണാകരനെയും മറ്റു ചില നേതാക്കളെയും ഇതിലേക്ക്‌ വലിച്ചിഴക്കുന്നത്‌ നീതികരിക്കാനാവില്ല. ജനഹൃദയങ്ങളിൽ ജീവിക്കുന്നവരാണ്‌ ജില്ലയിലെ നേതൃത്വം. അവരെ ജനങ്ങൾക്കറിയാം. പാർടിക്ക്‌ അവമതിപ്പുണ്ടാക്കുന്ന വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുത്.

ടി കെ രവിക്കെതിരെ വരുന്ന പലതും പാർടി ചർച ചെയ്യാത്ത കാര്യങ്ങളാണ്‌. ചിലത്‌ മുമ്പ്‌ ചർച ചെയ്‌തു പരിഹരിച്ചതുമാണ്‌. അതൊക്കെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നവരുടെ താൽപര്യം മറ്റൊന്നാണെന്നും സെക്രടറിയേറ്റ് കൂട്ടിച്ചേർത്തു.



Keywords: Kerala, News, CPM, Party, KSEB, Report, Nileshwaram, Office,Kasaragod, Top-Headlines, Controversy over financial allegations against Kinanoor Karinthalam panchayath President.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?