വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ്, പ്രശ്‌നത്തിന് സര്‍കാര്‍ പരിഹാരം കാണണം; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

തിരുവനന്തപുരം: (www.kvartha.com 03.08.2021) വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. എം കെ മുനീര്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോടീസ് നല്‍കിയത്. പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്നും പ്രശ്‌നത്തിന് സര്‍കാര്‍ പരിഹാരം കാണണമെന്നും എം കെ മുനീര്‍ വ്യക്തമാക്കി.

ഉപരിപഠനത്തിന് സീറ്റ് കുറവുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഒന്നും രണ്ടും അലോട്‌മെന്റ് കഴിയുമ്പോള്‍ എല്ലാവരുടെയും ആശങ്ക തീരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി സഭയെ അറിയിച്ചു. ജില്ലകളില്‍ റീ അറേഞ്ച്‌മെന്റ് നടത്താന്‍ ആലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Government, Education, Students, Assembly, Politics, Shortage of Plus One seats in the northern districts needs to be solved; Opposition in Kerala Assembly

Keywords: Thiruvananthapuram, News, Kerala, Government, Education, Students, Assembly, Politics, Shortage of Plus One seats in the northern districts needs to be solved; Opposition in Kerala Assembly


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?