വീട്ടമ്മ മകളെ കാണാൻ ഗോവയിലേക്ക് പോയി: ആരുമില്ലാത്ത തക്കത്തിൽ വീട്ടിൽ നടന്നത് വൻ കവർച; സ്വർണവും ലാപ്ടോപുകളും നഷ്ടമായി

തിരുവനന്തപുരം: (www.kvartha.com 15.08.2021) ഉടമസ്ഥൻ ഇല്ലാത്ത ദിവസം വീട്ടിൽ വൻ കവർച. ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും ലാപ്ടോപുകളും ഉൾപെടെയുള്ള വസ്തുക്കൾ നഷ്ടമായി.

തിരുവനന്തപുരം എയർപോർടിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി ഗോവയിലുള്ള മകൾക്കടുത്തേക്ക് പോയത്. ഈ സമയത്തായിരുന്നു മോഷണം.

News, Thiruvananthapuram, Kerala, Theft, Police, Case, Laptop, Gold, State, Top-Headlines,

രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലികാരിയാണ് മോഷണ വിവരം പൊലീസിൽ അറിയിച്ചത്. മോഷണത്തിന് പുറമെ വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻവാതിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂർണമായും തകർത്ത നിലയിലായിരുന്നവെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, Thiruvananthapuram, Kerala, Theft, Police, Case, Laptop, Gold, State, Top-Headlines, Massive robbery at Thiruvananthapuram while owner visiting Goa.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?