സവർകർ സംഭവം: ഉത്തരവാദി ഭരണകൂടമെന്ന് കോൺഗ്രസ്; ചൊവ്വാഴ്ച പ്രതിഷേധമെന്ന് സംഘ്പരിവാർ

മംഗളുറു: (www.kasargodvartha.com 16.08.2021) സാമുദായിക സൗഹാർദം ഹനിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജില്ല ഭരണകൂടം ഉണർന്നു പ്രവർത്തിക്കാത്തതിന്റെ ഫലമാണ് കബക പഞ്ചായത്ത് ഓഫീസിൽ സ്വാതന്ത്ര്യ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി രമാനന്ദ റൈ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Karnataka, Mangalore, News, Top-Headlines, Congress, Press meet, Politics, Savarkar incident: Congress blames government.

ഇരുപക്ഷത്തേയും സാമുദായിക ക്ഷിദ്രതക്ക് സംഭവത്തിൽ ഉത്തരവാദിത്തമുണ്ട്. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചൊവ്വാഴ്ച ജില്ലയിലെ 40 പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ സവർകറുടെ ഫോടോയേന്തി പ്രതിഷേധിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഉടുപ്പി-ദക്ഷിണ കന്നട മേഖല സെക്രടറി ശരൺ പമ്പുവെൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കബക പഞ്ചായത്ത് സ്വാതന്ത്ര്യ ദിനപരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച സന്ദേശ വാഹനത്തിൽ വീർ സവർകറുടെ ഫോടോ പ്രദർശിപിച്ചതിനാൽ എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് പ്രവർത്തകർ വാഹനം തടഞ്ഞതായി ശരൺ പറഞ്ഞു. ടിപ്പു സുൽത്വാന്റെ ഫോടോ വെക്കണമെന്ന് ശഠിക്കുകയും ചെയ്തു. സാമുദായിക സൗഹാർദം തകർക്കുന്ന ഈ സംഘടനകളെ നിരോധിക്കണമെന്ന് ശരൺ ആവശ്യപ്പെട്ടു.

Keywords: Karnataka, Mangalore, News, Top-Headlines, Congress, Press meet, Politics, Savarkar incident: Congress blames government.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?