അതിർത്തിയിൽ തടയരുതെന്ന ഹൈകോടതി ഉത്തരവ് പാലിക്കാതെ കർണാടക; സിപിഎം തലപ്പാടിയിൽ പ്രതിഷേധിച്ചു; ഗുരുതരമായ തെറ്റാണെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ

തലപ്പാടി: (www.kasargodvartha.com 23.08.2021) അതിർത്തിയിൽ തടയരുതെന്ന ഹൈകോടതി ഉത്തരവ് പാലിക്കാത്ത കർണാടകയുടെ നിലപാടിനെതിരെ തലപ്പാടിയിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്ന് കേരള ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. മരണം, മെഡികൽ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

   
Kasaragod, Thalappady, Kerala, News, Karnataka, CPM, Protest, Top-Headlines, Court order, Hospital, Vehicles, MLA, Manjeshwaram, CPM protested in Thalappadi against Karnataka stand on border issue.



എന്നാൽ കർണാടക ഇക്കാര്യത്തിൽ ഇതുവരെ അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം ആരോപിച്ചു. പ്രതിഷേധ ധർണ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഹൈകോടതി ഉത്തരവ് അനുസരിക്കാത്ത കർണാടകയുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അനുകൂലമായ നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

അരവിന്ദ സി അധ്യക്ഷത വഹിച്ചു. കെ ആർ ജയാനന്ദ, ശങ്കർ റൈ മാസ്റ്റർ, സുബ്ബണ്ണ ആൾവ, ഭാരതി എസ്, നവീൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുർ റസാഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Thalappady, Kerala, News, Karnataka, CPM, Protest, Top-Headlines, Court order, Hospital, Vehicles, MLA, Manjeshwaram, CPM protested in Thalappadi against Karnataka stand on border issue.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?