കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍; ശുദ്ധികലശം നടത്തിയത് പാലും ഗോമൂത്രവും ഉപയോഗിച്ച്, പാര്‍ടിയെ വഞ്ചിച്ച നേതാവാണ് റാണെയെന്ന് പ്രവര്‍ത്തകര്‍


മുംബൈ: (www.kvartha.com 20.08.2021) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍. ബി ജെ പി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍കിലെ ബാല്‍ താകറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. 

മന്ത്രിയുടെ സന്ദര്‍ശിനം കഴിഞ്ഞയുടനെ പ്രതിമ ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധീകരിക്കുകയായിരുന്നു. പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. 

News, National, India, Mumbai, Shiv Sena, Politics, Political Party, Minister, Shiv Sena workers 'purify' Thackeray memorial after Union minister Narayan Rane's visit


ബാല്‍ താകറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് റാണെയെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ റാണെ പ്രവേശിക്കുന്നത് ശിവസേന പ്രവര്‍ത്തകര്‍ തടഞ്ഞില്ല. വി ഡി സവര്‍കറുടെ സ്മാരകത്തിലും റാണെ പുഷ്പാഞ്ജലി അര്‍പിച്ചു.

2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താകറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു റാണെ. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ ബി ജെ പിയിലെത്തി. സന്ദര്‍ശനത്തിന് ശേഷം റാണെ മുഖ്യമന്ത്രി ഉദ്ധവ് താകറെയെ വിമര്‍ശിച്ചിരുന്നു. 

Keywords: News, National, India, Mumbai, Shiv Sena, Politics, Political Party, Minister, Shiv Sena workers 'purify' Thackeray memorial after Union minister Narayan Rane's visit

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?