ഒരു സൈഡില്‍ ആളുകളുടെ നീണ്ട ക്യൂ; മറുവശത്ത് ജനലില്‍ കൂടി വാക്‌സിന്‍ കുത്തിവയ്പ്പ്, വിഡിയോ വൈറല്‍


മുംബൈ: (www.kvartha.com 17.08.2021) കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയെ ചെറുക്കാനായി രാജ്യത്ത് എങ്ങും കോവിഡ് രോഗത്തിനെതിരായ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പ്പ് തുടരുമ്പോള്‍, ആളുകള്‍ക്ക് അവരുടെ വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിക്കാന്‍ നീണ്ട ക്യൂവില്‍ കാത്തിരിക്കേണ്ടിവരുന്നു. അത്തരം കഷ്ടപ്പാടുകള്‍ സഹിച്ച് കോവിഡിനെതിരായ വാക്‌സിന്‍ ലഭിക്കാന്‍ തിരക്കില്‍നിന്ന് ബുദ്ധിമുട്ടുമ്പോള്‍ ഒരു മനുഷ്യന് വളരെ എളുപ്പത്തില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുകയാണ്. 

ഒരു സൈഡില്‍ ആളുകളുടെ നീണ്ട ക്യൂ കാണിക്കുമ്പോള്‍ കെട്ടിടത്തിന്റെ മറുഭാഗത്ത് ജനലില്‍ കൂടി വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നയാളുടെ വിഡിയോയും വൈറലാകുകയാണ്. 15 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപില്‍ ഒരു മനുഷ്യന്‍ ഒരു കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് രണ്ട് മതിലുകള്‍ക്കിടയില്‍ വളരെ ഇറുകിയ നിലയില്‍നിന്ന് എത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. 

News, National, India, Mumbai, Vaccine, COVID-19, Video, Social Media, Man Gets Vaccinated Through Window As Others Queue Outside Center


പാന്റും ബനിയനും ധരിച്ച മനുഷ്യന്‍ അവന്റെ വലത് കൈയിലെ
കുപ്പായം തോള് വരെ നീക്കം ചെയ്യുന്നു. താമസിയാതെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ഗ്ലൗസ് ധരിച്ച ഒരു കൈ സിറിഞ്ചുമായി ജാലകത്തിന് പുറത്തേക്ക് നീണ്ട് വരുന്നു. പിന്നാലെ പുറത്ത് നില്‍ക്കുന്നയാളുടെ തോളില്‍ കുത്തിവയ്ക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങളില്‍. ഒപ്പം തന്നെ ക്യാമറ പാന്‍ ചെയ്ത് വലിയ ക്യൂവും കാണിക്കുന്നു. വിഡിയോ തരുണ്‍ ത്യാഗി എന്നയാളാണ് ഫേസ്ബുകില്‍ പങ്കുവച്ചത്.
 
 

Keywords: News, National, India, Mumbai, Vaccine, COVID-19, Video, Social Media, Man Gets Vaccinated Through Window As Others Queue Outside Center


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?