ഒരു റോഡിന്റെ ശാപമോക്ഷത്തിനായി ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ പ്രതിഷേധം

ഇടുക്കി: (www.kvartha.com 16.08.2021) ദൈവങ്ങൾ കനിയുവാൻ വേണ്ടി അമ്പലങ്ങളിൽ മുട്ടിലിഴയുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും സാധാരണ രീതിയിൽ കാണാറുണ്ട്. എന്നാൽ ഇവിടെ അധികൃതരുടെ കണ്ണ് തുറക്കാൻ വേണ്ടി വ്യത്യസ്ത സമരം ചെയ്തിരിക്കുകയാണ് വെള്ളിയാമറ്റം സ്വദേശികൾ.

വെള്ളിയാമറ്റം- ചെപ്പുകുളം പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിക്കിട്ടാനായാണ് ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ ഈ അപൂർവ പ്രതിഷേധം. പഞ്ചായത്ത് ഫൻഡ് വകയിരുത്തിയിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് റോഡ് പണി എങ്ങുമെത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

News, Idukki, Kerala, State, Protest, Local News, Top-Headlines, Road,

കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിന്റെ ശാപമോക്ഷത്തിനായാണ് ശരീരം വയ്യെങ്കിലും വൃദ്ധരടക്കമുള്ളവര്‍ സമരം ചെയ്ത് മുന്നോട്ട് വന്നത്. കഴിഞ്ഞ അഞ്ച് കൊല്ലമായി പ്രദേശവാസികൾ ഈ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്നു.

അധികാരികൾ ഇനിയും ഈ ദുരിതം കണ്ടില്ലെന്ന് നടിച്ചാൽ വലിയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുവാനാണ് ഇവരുടെ തീരുമാനം. അതേസമയം നിയമം അനുസരിച്ച് മാത്രമേ അനുമതി നൽകാനാവൂയെന്നാണ് വനംവകുപ്പിന്റെ മറുപടി.

Keywords: News, Idukki, Kerala, State, Protest, Local News, Top-Headlines, Road, Locals protested to repair road.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?