കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; കാസർകോട് സ്വദേശികൾ ഉൾപെടെ ഏഴ് പേർ അറസ്റ്റിൽ; പിടിയിലായവരിൽ വനിതകളും
കൊച്ചി: (www.kasargodvartha.com 19.08.2021) എക്‌സൈസും കസ്റ്റംസും കൊച്ചിയിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് സംഘം പിടിയിലായി. കാസർകോട് സ്വദേശികളായ അജ്മൽ, മുഹമ്മദ് ഫൈസൽ, കോഴിക്കോട്ടെ ശ്രീമോൻ, മുഹമ്മദ് ഫവാസ്, ശംന, എറണാകുളത്തെ മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്.
കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകളും മൂന്ന് വിദേശ ഇനം നായ്ക്കളെയും പിടികൂടിയതായും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂനിറ്റും അറിയിച്ചു.
ഉദോഗസ്ഥർ പറയുന്നതിങ്ങനെ: 'ഒരു ഐ-20 കാർ വഴിയാണ് ഇവർ ലഹരി കടത്തിയിരുന്നത്. ചെന്നൈയിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. അവിടെ നിന്ന് ആഡംബര കാറുകളിൽ കുടുംബസമേതമെന്ന നിലയിലായിരുന്നു വരവ്. സ്ത്രീകളെയാണ് ക്യാരിയർമാരായി പലപ്പോഴും ഉപയോഗിച്ചിരുന്നത്. വിദേശ ഇനത്തിൽ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്ന് പറഞ്ഞു ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. ഇതിന് മുമ്പും ഇവർ ലഹരിമരുന്ന് കടത്തിയിരിക്കാമെന്നാണ് സംശയിക്കുന്നത്.'
ആന്‍റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ശങ്കറിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Powered by Info News For You

Keywords: Kerala, Kochi, Kasaragod, Natives, Custody, Excise, Kozhikode, Special-squad, Raid, Police, Drugs, Seven persons, including Kasaragod natives, arrested in Kochi.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment