സ്വന്തം ഗ്രാമത്തിലേക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടി; വൈറൽ വിഡിയോ

ഇംഫാൽ: (www.kvartha.com 15.08.2021) സ്വന്തം ഗ്രാമത്തിലേയ്ക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടിയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലും എത്തിയത്. അപ്പോഴായിരുന്നു ഈ കൊച്ചുമിടുക്കൻ വളരെ രസകരമായി റിപോർട് അവതരിപ്പിച്ചത്. ഉദ്‌ഘാടന വേദിക്ക് അല്പം അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ബാലന്റെ അവതരണം.

News, Manipur, Journalist, India, Viral, Video, Social Media, Chief Minister,

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് ബാലന്‍ ആ ദൃശ്യം വളരെ ആവേശത്തോടെ അവതരിപ്പിക്കുന്നത് കാണാം. കുട്ടിയുടെ വിഡിയോ കാണാനിടയായ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Keywords: News, Manipur, Journalist, India, Viral, Video, Social Media, Chief Minister, Video of young ‘journalist’ reporting Manipur CM’s visit to open oxygen plant impresses politician.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?