മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്ക് റീമേക് തുടങ്ങി; നായകന്‍ ചിരഞ്ജീവി

ഹൈദരാബാദ്: (www.kvartha.com 14.08.2021) മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാ?ഗ്രഹണം. എസ് തമന്‍ ആണ് സം?ഗീതം.

News, film, Hyderabad, Mohanlal, Actor, Director, Report, Telugu, Telugu remake of 'Lucifer' starring Chiranjeevi launched.

ചിത്രത്തിലെ ആക്ഷന്‍ രം?ഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായെത്തുമെന്നും റിപോര്‍ടുകള്‍ പറയുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക് അവകാശം സ്വന്തമാക്കിയത്. മലയാളത്തില്‍ ഇറങ്ങിയ ലൂസിഫറില്‍ നിന്ന് വ്യത്യസ്തമായി പ്രണയവും ആക്ഷനും നിറഞ്ഞ ഒരു മാസ് സിനിമയായിരിക്കും തെലുങ്ക് ലൂസിഫര്‍.

Keywords: News, film, Hyderabad, Mohanlal, Actor, Director, Report, Telugu, Telugu remake of 'Lucifer' starring Chiranjeevi launched.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?