യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.08.2021) യുവാവിനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പാത്തിക്കരയിലാണ് സംഭവം. പാത്തിക്കര പട്ടിക വർഗ കോളനിയിലെ കുറ്റ്യാട് വീട്ടിൽ രവിയാണ് (42) മരിച്ചത്.

  
Kasaragod, Kerala, News, Vellarikundu, Top-Headlines, Death, Murder, Youth, Police, Investigation, Attack, Arrest, Hospital, Custody, Young man found dead.



കണ്ണന്റെയും പുത്തരിച്ചിയുടെയും ഏക മകനാണ് രവി. അവിവാഹിതനാണ്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. രവിയുടെ വീടിന് സമീപത്തെ രാമകൃഷ്ണന്റെ വീടിന് മുന്നിൽ വെച്ചാണ് രവിക്ക് തലയ്ക്ക് അടിയേറ്റതായി കണ്ടത്.

രാമകൃഷ്ണൻ രവിയെ വിറക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രവിയെ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് രാമകൃഷ്ണനെ കസ്റ്റഡിയിൽ എടുത്ത്‌ ചോദ്യം ചെയ്ത് വരുന്നു.

Keywords: Kasaragod, Kerala, News, Vellarikundu, Top-Headlines, Death, Murder, Youth, Police, Investigation, Attack, Arrest, Hospital, Custody, Young man found dead.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?