രക്ഷാബന്ധന്‍ ദിനത്തില്‍ പാമ്പിനും രാഖി കെട്ടാന്‍ ശ്രമം; മൂര്‍ഖന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം, വിഡിയോ വൈറല്‍


പാറ്റ്‌ന: (www.kvartha.com 24.08.2021) രക്ഷാബന്ധന്‍ ദിനത്തില്‍ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. 2 മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പ് കടിയേറ്റത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

News, National, India, Patna, Bihar, Snake, Death, Social Media, Video, Man tries to tie rakhi on snakes, dies after one bites him - viral video


തന്റെ കൈവശമുള്ള 2 പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലില്‍ ഒരു പാമ്പ് കടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം പാമ്പിന് രാഖി കെട്ടുന്നത് കാണാനായി നിരവധി പേര്‍ കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പാമ്പ് കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണ്ടേതാണ്. 20 വര്‍ഷത്തിനിടെ 12 ലക്ഷം പേരാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിച്ചതെന്നാണ് റിപോര്‍ട്. പ്രതിവര്‍ഷം 58,000 പേര്‍ പാമ്പു കടിയേറ്റ് മരിക്കുന്നുണ്ട്.

Keywords: News, National, India, Patna, Bihar, Snake, Death, Social Media, Video, Man tries to tie rakhi on snakes, dies after one bites him - viral video 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?