നഗരത്തിന് സമീപത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മാതാപിതാക്കൾ റിമാൻഡിൽ
കാസർകോട്: (www.kasargodvartha.com 10.08.2021) നഗരത്തിന് സമീപത്തെ 16 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മാതാപിതാക്കൾ അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 46 കാരനായ പിതാവിനേയും 45 കാരിയായ മാതാവിനേയുമാണ് കാസർകോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന കുറ്റമാണ് ഇരുവർക്കെതിരെയും ചുമത്തിയിട്ടുള്ളത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേർ അറസ്റ്റിലായിരുന്നു. അബ്ദുൽ അസീസ്, സുബ്ബ, വാസുദേവ ഗെട്ടി അബൂബകർ, സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാന്‍, മുഹമ്മദ് ബശീർ എന്നിവരാണ് നേരത്തെ പിടിയിലായത്.
ഇക്കഴിഞ്ഞ ജൂൺ 26ന് മധൂർ പഞ്ചായത്ത് പരിധിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അബൂബകർ പിടിയിലായത്. കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പരാതി. പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്തുവന്നത്.
പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയമാക്കി. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവർ പിടിയിലായത്. പോക്സോ വകുപ്പുകളാണ് ഇവർക്ക് ചുമത്തിയിരിക്കുന്നത്. ഒരു വർഷമായി കുട്ടി പീഡനത്തിനിരയായതായാണ് ചൈൽഡ്‌ലൈൻ അന്വേഷണത്തിൽ വ്യക്തമായത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയെ പ്രതികൾ പലതവണ ചൂഷണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പന്തൽ ജോലി ചെയ്യുന്ന, കേസിലെ ഒരു പ്രതി ബിരിയാണിയും മറ്റും നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. കാസർകോട് വനിതാ സ്റ്റേഷൻ കേന്ദ്രീകരിച്ച് വെവ്വേറെ കേസുകൾ റെജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തി വരുന്നത്.
അറസ്റ്റിലായ മാതാപിതാക്കളെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Keywords: News, Top-Headlines, Vidya Nagar, Arrest, Child Line, Parents, Kasaragod, Custody, Girl, Kerala, Case, Molestation, Police, Investigation, Case, Panchayath, Parents remanded in custody.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment