ജപാൻ ഉയിർത്തെഴുന്നേറ്റത് സ്കൂളിൽ നിന്നെന്ന് ഡോ. മുഹമ്മദ് അശീൽ; 'ഇവിടെ കുട്ടികൾ ബാത് റൂം കഴുകിയാലും ചർച'

ചട്ടഞ്ചാൽ: (www.kasargodvartha.com 13.08.2021)  ജപാനിലെ ഹിരോഷിമയും, നാഗസാക്കിയുമടക്കം 45 ഓളം പട്ടണങ്ങളെ നിലം പരിശാക്കിയ ആണവ സ്ഫോടനത്തിന് ശേഷം ആ രാജ്യത്തെ കരകയറാൻ പ്രാപ്തരാക്കിയത് സ്കൂളുകൾ സജീവമാക്കി കൊണ്ടായിരുന്നുവെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അശീൽ പറഞ്ഞു. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ 12 ബി ക്ലാസ് നടത്തിയ 'ഓൺലൈൻ പഠനം, അറിയേണ്ടവ' എന്ന വിഷയത്തിൽ ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

Kerala, Kasaragod, News, Chattanchal, COVID-19, Students, Festival, Japan resurrected from school, says Muhammad Asheel.

എല്ലാം നഷ്ടപ്പെട്ട ജപാനെ ഇന്നുകാണുന്ന ജപാനാക്കിയത് നേതാക്കളെ സൃഷ്ടിച്ചായിരുന്നില്ല. മറിച്ച്, അവർ സ്കൂളിൽ നിന്ന് വന്നവരായിരുന്നു. തൊഴിലവസരങ്ങൾ സ്വയം ഉണ്ടാക്കി. നമുക്കിവിടെ കുട്ടികൾ സ്കൂളിൽ ബാത് റൂം കഴുകിയാൽ ചർചയായി. ജപാനിൽ എല്ലാ തൊഴിലുകളും കുട്ടികളെ പഠിപ്പിച്ചു. മാനവരാശിക്കുണ്ടായ പല ദുരന്തങ്ങളേയും അതിജീവിച്ചത്, പുതിയ തലമുറയ്ക്ക് വെളിച്ചമാവേണ്ടുന്ന കുട്ടികളിലൂടെയാണ് അദ്ദേഹം പറഞ്ഞു.

പരിചയമില്ലാത്ത, പുതിയ കാലത്ത് പലതും പരിചയപ്പെടുകയാണ് നമ്മൾ. ഈ കാലത്ത് വിദ്യാർഥികൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരു ബോധത്തിൽ നിന്നാവണം, മുന്നോട്ട് പോകാൻ. 1918 ലെ സ്പാനിഷ് മഹാദുരന്തത്തിൽ അഞ്ച് കോടി ജനങ്ങളാണ് മരണപ്പെട്ടത്. 10 കോടിയോളം വരും അതിൻ്റെ എഴുതപ്പൊടാത്ത കണക്ക്. അന്നും സ്കൂൾ അടച്ചിട്ടു. പക്ഷെ, ഓൺലൈൻ ക്ലാസുകൾ ഉണ്ടായില്ല.

ഇന്ന് നമ്മൾ കോവിഡ് കാലത്ത് 10 വർഷത്തെ ഐടി വിപ്ലവം, ആറ് മാസം കൊണ്ട് നേടി എന്നത് വസ്തുതയാണ്. നേരിട്ട് കണ്ട് പഠനം നടത്തുകയെന്നത് തന്നെയാണ് ഗുണപ്രദം. പക്ഷെ, ചില ഘട്ടങ്ങൾ തരണം ചെയ്ത് പോകേണ്ടതുമാണ്. നമ്മൾ അതിജീവിക്കും, എത്രയോ മാതൃകകൾ നമുക്ക് മുന്നിലുണ്ട് - ഡോ. അശീൽ പറഞ്ഞു.

ഈസി ഇംഗ്ലീഷ്, ഓൺലൈൻ കലോത്സവം, സാഹിത്യ സംവാദ സദസുകൾ, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകൽ, ആരോഗ്യ വകുപ്പിന് നൽകിയ പൾസ് ഓക്സീമീറ്റർ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കോവിഡ് കാലത്ത് പഠനത്തോടൊപ്പം ചട്ടഞ്ചാൽ സകൂൾ വിദ്യാർഥികൾ നടത്തിയത്. എല്ലാ ദിവസവും രാവിലെ നാല് മണിക്ക് വിദ്യാർഥികളെ വായനയ്ക്കായി ഉണർത്തുക എന്ന ദൗത്യവും

വർഷങ്ങളായി സ്‌കൂളിൽ നടന്നു വരുന്നു. ആഗസ്ത് 18 ന് രക്ഷിതാക്കൾക്കും, ബോധവത്ക്കരണ ക്ലാസ് നടത്താനുള്ള ഒരുക്കത്തിലാണ് ക്ലാസധ്യാപകനായ രതീഷ് പിലിക്കോട്.

ഓൺലൈൻ പരിപാടിയിൽ സ്കൂൾ പ്രിൻസിപൽ പി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി മുരളീധരൻ, എം നഫീസത് സംബന്ധിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് ഡോ. അശീൽ മറുപടി പറഞ്ഞു.

രതീഷ് പിലിക്കോട് സ്വാഗതവും ലീഡർ അഭിഷേക് വി നായർ നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Chattanchal, COVID-19, Students, Festival, Japan resurrected from school, says Muhammad Asheel.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?