വൃദ്ധജനങ്ങൾ കൂടുതൽ കേരളത്തിൽ! കുറവ് ബീഹാറിൽ

ന്യൂഡെൽഹി: (www.kvartha.com 05.08.2021) ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വൃദ്ധരുള്ള സംസ്ഥാനം കേരളമാണെന്ന് റിപോർട്. കേന്ദ്രം പുറത്തുവിട്ട 2021 ലെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ  16.5 ശതമാനം വൃദ്ധരാണ്. തമിഴ്നാട് (13.6%), ഹിമാചൽ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്ര (12.4%) എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കുറവ് വൃദ്ധരുള്ളത് ബീഹാറിലാണ്. ജനസംഖ്യയുടെ 7.7 ശതമാനാമാണ് ഇവിടുത്തെ കണക്ക്. തൊട്ടുമുൻപിൽ  ഉത്തർപ്രദേശ് (8.1%), അസം (8.2%) എന്നീ സംസ്ഥാനങ്ങളാണ്.


ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുന്ന സാങ്കേതിക സംഘമാണ് ഇത് സംബന്ധിച്ച് സർവേ നടത്തിയത്. ഇതനുസരിച്ച് 2031 ൽ കേരളത്തിലെ ജനസംഖ്യയുടെ 20.9 ശതമാനം വൃദ്ധരായിരിക്കും. തമിഴ്നാട് (18.2%), ഹിമാചൽ പ്രദേശ് (17.1%), ആന്ധ്രാപ്രദേശ് (16.4%), പഞ്ചാബ് (16.2%) എന്നിങ്ങനെയായിരിക്കും കണക്കുകൾ. 

1961 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ സമാനമായ പഠനങ്ങൾ നടന്നിരുന്നു. സാമ്പത്തിക സ്ഥിതി, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാണ് വൃദ്ധരുടെ ആയുർ ദൈർഘ്യം കൂട്ടുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 

SUMMARY: The growth in elderly population has been attributed to the longevity of life achieved because of economic well-being, better healthcare and medical facilities and reduction in fertility rates.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?