നിങ്ങൾ അമിതമായി ചിന്തിക്കുന്നുണ്ടോ? എന്നാൽ ഇതിനെ നിയന്ത്രിക്കുന്നതിൽ ഒരു എളുപ്പവഴിയുണ്ടെങ്കിലോ? വിഡിയോ

ന്യൂഡെൽഹി: (www.kvartha.com 19.08.2021) നിങ്ങൾ ഒരു കാര്യത്തെ കുറിച്ച് തന്നെ ദീർഘകാലം ചിന്തിക്കുകയോ, അതിനെ കുറിച്ചാലോചിച്ച് വിഷമിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ അമിതമായ ചിന്ത എന്ന് പറയുന്നത്.

പക്ഷെ വാസ്തവമെന്തന്നാൽ ഈ പ്രശ്നത്തെ ആരും ഗൗരവമായി ശ്രദ്ധിക്കുന്നില്ല എന്നതാണ്. അമിതമായി ചിന്ത ഉത്കണ്ഠയ്ക്കും, അത് വഴി നിരവധി മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്കുമാണ് നമ്മെ കൊണ്ടുച്ചെന്നത്തിക്കുന്നത്.

എന്നാൽ അമിതചിന്തയെ നിയന്ത്രിക്കാൻ ഒരു എളുപ്പവഴിയുണ്ടെങ്കിലോ? ഡേവിഡ് ജെപി ഫിലിപ്സ് എന്ന ആശയവിനിമയ പരിശീലകൻ ചിന്തയെ നിയന്ത്രിക്കാൻ വളരെ ലളിതമായ ഒരു കുറുക്ക് വഴി നിർദേശിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം.

News, New Delhi, Video, Viral, National, YouTube, India, Psychological, Overthinking,

അമിത ചിന്തയെ പറ്റി പരാമർശിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിഡിയോ വൻതോതിലാണ് വൈറലായിരിക്കുന്നത്.

നിങ്ങളുടെ കൃഷ്ണമണികൾ നിശ്ചലമായി വയ്ക്കുക എന്നതാണ് ഈ തന്ത്രമെന്ന് ഡേവിഡ് ആദ്യം പറയുന്നു. അതിനു പിന്നിലുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു: 'അവയെ ചലിപ്പിക്കരുത്, കാരണം നിങ്ങളുടെ തലച്ചോറിന് ചിന്തിക്കാനും ഓർമകൾ ചികഞ്ഞെടുക്കാനും കണ്ണുകൾ ചലിപ്പിക്കേണ്ടതുണ്ട്. നിങ്ങൾ കണ്ണുകൾ ചലിപ്പിക്കുന്നത് നിർത്തുമ്പോൾ, ചിന്തകൾ ഇല്ലാതാകുന്നു.' ഇത് വളരെ ഫലപ്രദമായ ഒരു മാർഗമാണെന്നും, സ്വയം ഒന്ന് പരീക്ഷിച്ചു നോക്കാനും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


Keywords: News, New Delhi, Video, Viral, National, YouTube, India, Psychological, Overthinking, Man shares psychological trick that will help stop you from overthinking.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?