മൂത്ര സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം; ടോക്യോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ബ്രിടിഷ് ടീമംഗത്തിന് സസ്‌പെന്‍ഷന്‍; മെഡല്‍ തിരിച്ചെടുത്തേക്കും

ലന്‍ഡന്‍: (www.kvartha.com 14.08.2021) മൂത്ര സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബ്രിടിഷ് ടീമംഗത്തിന് സസ്‌പെന്‍ഷന്‍. ടോക്യോ ഒളിംപിക്‌സില്‍ പുരുഷ 4*100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ബ്രിടിഷ് ടീമംഗം സിജിന്‍ഡു ഉജായെ ആണ് ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

British Olympic Silver Medalist Ujah Suspended for Alleged Doping, London, News, Tokyo-Olympics-2021, Winner, Suspension, World, Sports

മൂത്ര സാംപിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം തെളിഞ്ഞതോടെ ഒളിംപിക്‌സില്‍ മത്സരിച്ച ബ്രിടിഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാല്‍ താരത്തിനു നാലു വര്‍ഷത്തെ വിലക്കു വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഉജായെ കൂടാതെ മൂന്നു അത്ലീറ്റുകളെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 1500 മീറ്ററില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച മൊറോകന്‍ വംശജനായ സാദിഖ് മിഖു, ജോര്‍ജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാന്‍, കെനിയന്‍ സ്പ്രിന്റര്‍ മാര്‍ക് ഒടിനോ ഒഡിയാംബോ എന്നിവരാണു സസ്‌പെന്‍ഷന്‍ നേരിടുന്നത്.

Keywords: British Olympic Silver Medalist Ujah Suspended for Alleged Doping, London, News, Tokyo-Olympics-2021, Winner, Suspension, World, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?