കാറ്ററിംഗ് വിഭാഗം തകർന്നടിഞ്ഞു; ഒറ്റയാൾ സമരവുമായി വിമൽകുമാർ തെരുവിലേക്ക്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.08.2021) കോവിഡ് മഹാമാരിയിൽ സകല മേഖലകളും തകർന്നടിഞ്ഞപ്പോൾ അതിൽ ഏറ്റവും ദുരിതപൂർണമായി മാറിയ പ്രസ്ഥാനങ്ങളിലൊന്നാണ് കാറ്ററിംഗ് മേഖല. ജീവിതം വഴിമുട്ടിയ കാറ്ററിംഗ് ഉടമകളും തൊഴിലാളികളും നിലനിൽപിനായുള്ള സമരപാതയിലാണ്. ഈ സാഹചര്യത്തിലാണ് കാറ്ററിംഗ് നടത്തുന്ന വിമൽകുമാർ ഒറ്റയാൾ സമരവുമായി തെരുവിലേക്കിറങ്ങിയത്.

 Kasaragod, Kerala, News, COVID-19, Protest, Lockdown, Vellarikundu, Inauguration, President, Secretary, Vimal Kumar protested in the street.


വെള്ളരിക്കുണ്ട് തെരുവിൽ അടുപ്പുകൂട്ടി ഒറ്റയാൾ സമരം നടത്തിയാണ് വിമൽകുമാർ പ്രതിഷേധം അറിയിച്ചത്. ഓഡിറ്റോറിയങ്ങളുടെ വലിപ്പമനുസരിച്ച് കോവിഡ് പ്രോടോകോൾ പാലിച്ച് ഭക്ഷണം വിളമ്പാനുള്ള അനുവാദം നൽകുക എന്നതാണ് പ്രധാന ആവശ്യം.

വ്യാപാരി വ്യവസായി എകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി തോമസ് ചെറിയാൻ, എ ജെ ലോറൻസ്, കാറ്ററിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രമേശൻ, തുടങ്ങിയവർ സംസാരിച്ചു.

 

Keywords: Kasaragod, Kerala, News, COVID-19, Protest, Lockdown, Vellarikundu, Inauguration, President, Secretary, Vimal Kumar protested in the street.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?