നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാര്‍ മുന്നോട്ട് കുതിച്ചു; ഒടുവില്‍ എതിരെ വന്ന ബസില്‍ ഇടിച്ച് നിന്നു, പരിക്കേറ്റ ആളുകളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
പാണ്ടിക്കാട്: (www.kvartha.com 26.08.2021) പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡില്‍ അരിക്കണ്ടംപാക്ക് മുതല്‍ ആക്കപ്പറമ്പ് വരെ നിയന്ത്രണംവിട്ട കാര്‍ ആളുകളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തു നിന്ന് താഴെക്കോട്ടേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ അരിക്കണ്ടംപാക്കില്‍ വച്ച് ആദ്യം ഓടോ റിക്ഷയിലും തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് വച്ച് ഒരു ബൈകിലും ഇടിച്ചു.
അപകടത്തില്‍ ബൈക് യാത്രക്കാരനായ നെല്ലിക്കുത്ത് സ്വദേശിക്ക് പരിക്കേറ്റു. നിര്‍ത്താതെ മുന്നോട്ട് കുതിച്ച കാര്‍ കൊണ്ടിപറമ്പില്‍ വച്ച് ബൈക് യാത്രക്കാരായ പാണ്ടിക്കാട് സ്വദേശികളെയും തട്ടി വീഴ്ത്തി. ഒടുവില്‍ ആക്കപ്പറമ്പില്‍ വച്ച് എതിരെ വന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചതോടെയാണ് കാര്‍ നിന്നത്.
ബസില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ താഴെക്കോട് സ്വദേശി മുഹമ്മദാലി ഹസനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റ ആളുടെ പരാതിയില്‍ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു.
Keywords: News, Kerala, Accident, Injured, Police, Complaint, Case, Car, Hospital, Car knocked down several vehicles; Car stopped when crashed into the bus
Powered by Info News For You

Comments
Post a Comment