ഓണ്‍ലൈനായി വിഷം ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതിയുമായി പിതാവ്; 'മറ്റൊരു അച്ഛനും തന്റെ മകനെ ഈ രീതിയില്‍ നഷ്ടപ്പെടരുത്'
ഇന്‍ഡോര്‍: (www.kvartha.com 22.08.2021) ഓണ്‍ലൈനായി വിഷം ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതിയുമായി പിതാവ്. സംഭവത്തില്‍ മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്ജിത് വര്‍മ പൊലീസില്‍ പരാതി നല്‍കി. ഇ-കൊമേഴ്സ് കമ്പനി വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത സള്‍ഫസ് കഴിച്ചാണ് മകന്‍ ജീവനൊടുക്കിയെന്നതെന്ന് പിതാവ് ആരോപിച്ചു.
ജൂലൈ 29ന് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ 18കാരന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ് മരിച്ചത്. 'കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ വിഷ വസ്തുക്കളുടെ വിതരണം നിര്‍ത്താന്‍ കഴിയും. മറ്റൊരു അച്ഛനും തന്റെ മകനെ ഈ രീതിയില്‍ നഷ്ടപ്പെടരുത്'-വര്‍മ പറഞ്ഞു. മകന് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി പിതാവ് വ്യക്തമാക്കി.
ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയാണ് ഇ-കൊമേഴ്സ് കമ്പനി തന്റെ മകന് നിയമവിരുദ്ധമായി വിഷം നല്‍കിയെന്ന് അദ്ദേഹം പരാതിപ്പെട്ടു. കമ്പനിക്ക് നോടീസ് അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
കമ്പനി വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത സള്‍ഫസ് കഴിച്ചാണ് മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ് വര്‍മയുടെ പരാതിയെന്ന് ഛത്രിപുര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment