ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു; കേന്ദ്രാനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: (www.kvartha.com 09.08.2021) കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. 

36ശതമാനം പേരില്‍ കഴുത്ത് വേദന, 28 ശതമാനം പേര്‍ക്ക് കണ്ണ് വേദന, 36 ശതമാനം പേര്‍ക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ് സി ഇ ആര്‍ ടി പഠന റിപോര്‍ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

News, Kerala, State, Thiruvananthapuram, Education, Study class, Students, Study, Online, Technology, Business, Finance, Minister, Health, Health and Fitness, Vaccine, Schools in the state will be opened in phases if the Center allows it: Education Minister


കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, State, Thiruvananthapuram, Education, Study class, Students, Study, Online, Technology, Business, Finance, Minister, Health, Health and Fitness, Vaccine, Schools in the state will be opened in phases if the Center allows it: Education Minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?