ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയില്‍ പഹാഠി വേഷത്തില്‍ തിളങ്ങി സാനിയ ഇയ്യപ്പന്‍; ചിത്രം വൈറല്‍
കൊച്ചി: (www.kvartha.com 30.08.2021) റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്കെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. അഭിനയത്തോടൊപ്പം മോഡലിംഗിലും മികവ് കാട്ടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. വളരെ വ്യത്യസ്തമായ ഫോടോഷൂകുകള്‍ പങ്കുവക്കാറുള്ള സാനിയ ഇപ്പോഴിതാ ഒരു യാത്രകളുടെ ഫോടോയാണ് പങ്കുവച്ചിരിക്കുന്നത്. യാത്രകളെ വളരെയധികം ഇഷ്ട്ടപ്പെടുന്ന സാനിയയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.
ഹിമാചല്‍ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ജീവിക്കുന്ന ഓര്‍മകളാണിതെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുന്നത്.
'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ജീവിക്കുന്നു ..അമര്‍ജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയില്‍ എന്റെ പ്രിയപ്പെട്ട കാര്യമാണ്,' എന്നാണ് സാനിയ കുറിച്ചത്.
വ്യത്യസ്ത വേഷത്തിലും നിരവധി ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള സാനിയയുടെ ഓരോ ലുകും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. മമ്മൂട്ടിയുടെ 'ബാല്യകാലസഖി'യിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Actress, Travel, Travel & Tourism, Artist Aaniya Iyyappan share photos at Himachal Pradesh
Powered by Info News For You


Comments
Post a Comment