പികപ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാൻ ശ്രമിച്ചെന്ന കേസ്; നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ബദിയടുക്ക: (www.kasargodvartha.com 28.08.2021) പികപ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതി അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൽത്വാൻ ഹുസൈനെ (28) ആണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലു ള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->
Kasaragod, News, Kerala, Badiyadukka, Police, Arrest, Vidya Nagar, DYSP, Top-Headlines, Driver, Case of assault to driver; young man arrested.

ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ് കേസുള്ളത്. 2020 ഫെബ്രുവരിൽ നാലിന് നീർചാൽ ഭജന മന്ദിരത്തിനുസമീപത്തുള്ള റോഡിൽ വെച്ച് പികപ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ഹുസൈൻ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ നേരത്തെ അഞ്ച് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ ഗോകുല, അജേഷ്, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ ഉണ്ടായിരുന്നു.




Keywords: Kasaragod,  News, Kerala, Badiyadukka, Police, Arrest, Vidya Nagar, DYSP, Top-Headlines, Driver, Case of assault to driver; young man arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?