വ്യാജ വാക്‌സിന്‍ സെര്‍ടിഫികറ്റും കോവിഡ് പരിശോധന റിപോര്‍ടും സംഘടിപ്പിച്ചെത്തിയ യാത്രക്കാരെ തിരഞ്ഞുപിടിച്ച് ലക്ഷങ്ങള്‍ പിഴയിട്ട് കാനഡ
വാഷിങ്ടണ്‍: (www.kvartha.com 03.08.2021) വ്യാജ സെര്‍ടിഫികറ്റുമായെത്തിയ യാത്രക്കാര്‍ക്ക് ലക്ഷങ്ങള്‍ പിഴയിട്ട് കാനഡ. വ്യാജ വാക്‌സിന്‍ സെര്‍ടിഫികറ്റും കോവിഡ് പരിശോധന റിപോര്‍ടും സംഘടിപ്പിച്ചെത്തിയ യാത്രക്കാരെ തിരഞ്ഞുപിടിച്ച് പിഴയിട്ട് കാനഡ.
ടോറന്‍േറാ വിമാനത്താവളത്തിലിറങ്ങിയ അമേരികന്‍ പൗരന്മാരില്‍ അതിര്‍ത്തി സേവന വിഭാഗം നടത്തിയ പരിശോധനയിലാണ് കോവിഡ് വാക്‌സിന്‍ സെര്‍ടിഫികറ്റും പരിശോധന റിപോര്‍ടും വ്യാജമാണെന്ന് കണ്ടെത്തിയത്. ജൂലൈ 18നാണ് രണ്ടു യാത്രക്കാര്‍ യാത്രാ വിലക്ക് മറികടന്ന് എത്തിയതെന്ന് കാനഡ പൊതു ആരോഗ്യ വിഭാഗം അറിയിച്ചു. ഓരോരുത്തര്‍ക്കും ലഭിച്ചത് 16,000 ഡോളര്‍ (11,88,760 രൂപ) പിഴയും.
കഴിഞ്ഞ ജൂലൈ അഞ്ചോടെയാണ് വാക്‌സിനേഷന്‍ സെര്‍ടിഫിക്കറ്റുള്ളവര്‍ക്ക് കാനഡ യാത്ര അനുവദിച്ച് ഇളവുകള്‍ സര്‍കാര്‍ പ്രഖ്യാപിച്ചത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ വിവിധ ടെസ്റ്റുകള്‍ നടത്തണം. മൂന്നു ദിവസം സര്‍കാര്‍ ക്വാറന്റീനിലും കഴിയണം.
എങ്ങനെയെങ്കിലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്ക് വ്യാജ സെര്‍ടിഫികറ്റുകള്‍ തരപ്പെടുത്തി നല്‍കുന്ന സംഘങ്ങള്‍ പല നാടുകളിലും സജീവമാണ്. ഇങ്ങനെ സംഘടിപ്പിച്ച വ്യാജ വാക്‌സിന്‍ സെര്‍ടിഫികറ്റും കോവിഡ് പരിശോധന റിപോര്‍ടുമായി എത്തിയ യാത്രക്കാരാണ് കുടുങ്ങിയത്.
Powered by Info News For You

Comments
Post a Comment